തിരുവമ്പാടി: കൂമ്പാറ ^തോട്ടുമുക്കം റോഡിൽ ഗതാഗതം ദുഷ്കരമായി. ടാറിങ് പൊട്ടിപ്പൊളിഞ്ഞ് റോഡ് പാടേ തകർന്നു. മഴക്കാലത്ത് തകർന്ന റോഡിൽ വാഹന ഗതാഗതം കൂടുതൽ പ്രയാസകരമാകും. തിരുവമ്പാടി^ - കൂടരഞ്ഞി ^കൂമ്പാറ -^തോട്ടുമുക്കം റോഡിെൻറ പണിക്ക് 7.5 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടിയായിട്ടുണ്ട്. എന്നാൽ, പ്രവൃത്തി ആരംഭിക്കാനായിട്ടില്ല. നടപടിക്രമം പൂർത്തികരിച്ച് പ്രവൃത്തി ആരംഭിക്കണമെങ്കിൽ അടുത്ത വേനൽക്കാലം വരെ കാത്തിരിക്കേണ്ടിവരും. റോഡിലെ ഗതാഗത ദുരിതം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. *Thiru 3: ടാറിങ് പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ട കൂമ്പാറ - ^തോട്ടുമുക്കം റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.