കുടുംബശ്രീ വാർഷികം

കൊടുവള്ളി: നഗരസഭ കുടുംബശ്രീ സി.ഡി.എസ് വാർഷികം ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ എ.പി. മജീദ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീകൾക്ക് ഏറ്റവും കൂടുതൽ ലിങ്കേജ് ലോൺ അനുവദിച്ച കൊടുവള്ളി സഹകരണ ബാങ്കിനുള്ള ഉപഹാരം ഒ.പി. റഷീദിന് കൈമാറി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയ കുടുംബശ്രീ അംഗങ്ങളുടെ കുട്ടികൾക്കും കലാകായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കും ഉപഹാരങ്ങൾ നൽകി. ഒ.പി. രാധാകൃഷ്ണൻ, കെ. ബാബു എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ എം. ഗീതകുമാരി സ്വാഗതവും കെ.എം. ജയലക്ഷ്മി നന്ദിയും പറഞ്ഞു. Kdy-3 cds Koduvally കൊടുവള്ളി നഗരസഭ കുടുംബശ്രീ സി.ഡി.എസ് വാർഷികം ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.