തിരുവമ്പാടി: ഡി.വൈ.എഫ്.ഐ തിരുവമ്പാടി മേഖല കമ്മിറ്റി നിർധനരായ 300 വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.എം. മുഹമ്മദാലി, ഗണേഷ് ബാബു, കെ.എസ്. അരുൺകുമാർ, ദീപു പ്രേമനാഥ്, അരുൺ, ഫിറോസ് ഖാൻ, ജിബിൻ, അരുൺ ഉണ്ണി, റംഷാദ്, അൻഫൽ, റിയാസ്, റിയാസ് അരിമ്പ്ര, വിജീഷ്, അനീഷ് വാപ്പാട്ട്, സഫ്വാൻ, അഫ്ലഹ് എന്നിവർ സംസാരിച്ചു. * Thiru 1: തിരുവമ്പാടിയിൽ ഡി.വൈ.എഫ്.ഐ പഠനോപകരണ വിതരണം പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ നിർവഹിക്കുന്നു പാടശേഖര സമിതി യോഗം തിരുവമ്പാടി: കോടഞ്ചേരിയില്‍ നെല്‍കൃഷി വിസ്തൃതി വര്‍ധിപ്പിക്കുന്നതിനായി വെള്ളുവയൽ, പൂളവള്ളി-, വേളംകോട്, നൂറാംതോട്, പേഴുംകണ്ടി എന്നീ പാടശേഖര സമിതികൾ പദ്ധതി ആവിഷ്കരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് തമ്പി പറകണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. മെംബര്‍മാരായ ബിന്ദു ജോര്‍ജ്, സജിനി രാമന്‍കുട്ടി, സിജി ബിജു, കൃഷി ഓഫിസര്‍ ഷബീര്‍ അമ്മദ്, കൃഷി അസിസ്റ്റൻറുമാരായ മിഷേല്‍ ജോര്‍ജ്, കെ. രാജേഷ്, സമിതി ഭാരവാഹികളായ പോൾ ടി. ഐസക്, പൗലോസ് കരിപ്പാക്കുടി, വി.കെ. പരമേശ്വരൻ, കുഞ്ഞാലി പുത്തൂര്‍മഠം, അസീസ് ചന്ദനപ്പുറത്ത് എന്നിവര്‍ പങ്കെടുത്തു. െഡങ്കിപ്പനി: മരുന്ന് വിതരണം നടത്തി തിരുവമ്പാടി: പുന്നക്കലിൽ നവോദയ സ്വാശ്രയസംഘം പഞ്ചായത്തിെൻറ സഹകരണത്തോടെ ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണവും ബോധവത്കരണവും നടത്തി. പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഡോ. ജയരാജ്, എച്ച്.ഐ ഷുക്കൂർ എന്നിവർ ക്ലാസെടുത്തു. എ.വി. മാത്യു അധ്യക്ഷത വഹിച്ചു. വിൽസൺ മാത്യു, എൻ.എസ്. റോബർട്ട്, വി.ടി. അബ്രഹാം, സുനിൽ ജോൺ, കെ.ജെ. ജോർജ് എന്നിവർ സംസാരിച്ചു. * Thiru 2: പുന്നക്കലിൽ ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണം പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.