ബൈക്ക്​ റൈസിൽ ഒന്നാമനായി, ജിംഷാദ് ദു​ൈബയിലേക്ക്...

കൊടിയത്തൂർ: ചെറുവാടി ചലഞ്ചേഴ്‌സ് ക്ലബും കിഡ്സ് വില്ലേജ് കളിമുറ്റവും സംയുക്തമായി സംഘടിപ്പിച്ച അഖില കേരള സ്ലോ ബൈക്ക് മത്സരം നാടി​െൻറ ആവേശമായി. 'കരുതി ഓടിക്കുക, ജീവനെ കാക്കുക' എന്ന തലക്കെട്ടോടെ ട്രാഫിക് ബോധവത്കരണത്തി​െൻറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കിഡ്സ് വില്ലേജ് എം.ഡി സി.വി. ഉസ്മാൻ, വാർഡ് മെംബർ കെ.വി. അബ്ദുറഹ്മാൻ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു. വാർഡ് മെംബർമാരായ ആമിന പാറക്കൽ, ടി.പി.സി. മുഹമ്മദ്, അഷ്റഫ് കോളക്കടൻ, മമ്മത്കുട്ടി കുറുവാടങ്ങൽ, കെ.വി. അബ്ദുസ്സലാം, രവി കുറുവാടങ്ങൽ, ശറഫലി, നസീർ, റഹീം കാണിച്ചടി, മെഹറൂഫ് എന്നിവർ പങ്കെടുത്തു. Kdr 1ചെറുവാടി ചലഞ്ചേഴ്സ് ക്ലബും കിഡ്സ് വില്ലേജ് കളിമുറ്റവും സംയുക്തമായി സംഘടിപ്പിച്ച സ്ലോ ബൈക്ക് മത്സരവിജയിക്കുള്ള ഉപഹാരം സി.വി. ഉസ്മാനും കെ.വി. അബ്ദുറഹ്മാനും ചേർന്ന് നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.