സിവിൽ സർവിസ് ഫൗണ്ടേഷൻ കോഴ്സ് കോഴിക്കോട്: കേരള സ്റ്റേറ്റ് സിവിൽ സർവിസ് അക്കാദമിയുടെ ആസ്ഥാനമായ തിരുവനന്തപുരത്തും പൊന്നാനി, കോഴിക്കോട്, പാലക്കാട്, കല്യാശ്ശേരി, കാഞ്ഞങ്ങാട് തുടങ്ങിയ ഉപകേന്ദ്രങ്ങളിലും എല്ലാ ഞായറാഴ്ചയും നടത്തുന്ന ഒരു അധ്യയനവർഷത്തെ ടാലൻറ്െഡവലപ്മെൻറ് കോഴ്സിനും സിവിൽ സർവിസ് ഫൗണ്ടേഷൻ കോഴ്സിനും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്കൂൾ വിദ്യാർഥികൾക്കാണ് ടാലൻറ് െഡവലപ്മെൻറ് കോഴ്സ്. ഹയർ സെക്കൻഡറി, ഒന്നാംവർഷ ബിരുദ വിദ്യാർഥികൾക്കാണ് സിവിൽ സർവിസ് ഫൗണ്ടേഷൻ കോഴ്സ്. തിരുവനന്തപുരം ആസ്ഥാനകേന്ദ്രത്തിൽ ശനിയാഴ്ച ബാച്ചുകളും ഉണ്ടാകും. േമയ് 24 മുതൽ പ്രവേശനം ആരംഭിക്കും. ഫോൺ: തിരുവനന്തപുരം -0471-2313065, 2311654, പൊന്നാനി - 0494-2665489, കോഴിക്കോട് - 0495 - 2386400, പാലക്കാട് - 0491 - 2576100, കല്യാശ്ശേരി - 8281098875, കാഞ്ഞങ്ങാട് - 8281098876. ഡയറക്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദവും പ്രശസ്ത അച്ചടി/ഇലക്േട്രാണിക് മാധ്യമസ്ഥാപനത്തിൽ കുറഞ്ഞത് 20 വർഷത്തെ പ്രവൃത്തിപരിചയവും. ജേണലിസത്തിൽ ബിരുദാനന്തരബിരുദം/ഗവേഷണബിരുദവും മാധ്യമസംബന്ധിയായ അക്കാദമിക് പുസ്തക/പ്രബന്ധരചനപരിചയവും ജേണലിസത്തിൽ അധ്യാപനപരിചയവും അധികയോഗ്യതയായി പരിഗണിക്കും. കുറഞ്ഞ പ്രായപരിധി 40 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 12. വിശദവിവരവും അപേക്ഷാേഫാറവും www.keralamediaacademy.org എന്ന വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.