കോഴിക്കോട്: ഗുരുവായൂരപ്പൻ കോളജിൽ ഒന്നാംവർഷ ഡിഗ്രി പ്രവേശനം ആഗ്രഹിക്കുന്ന ഫുട്ബാൾ കളിക്കാർക്കുവേണ്ടിയുള്ള മേയ് 23 ന് ഉച്ചക്ക് രണ്ടിന് കോളജ് ഗ്രൗണ്ടിൽ നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കുടുംബസംഗമം കോഴിക്കോട്: എം.എസ്.എസ് ജില്ല കുടുംബസംഗമം 'കൂട്ടുകൂടൽ' ആഘോഷിച്ചു. സംസ്ഥാന പ്രസിഡൻറ് പി. ഉണ്ണീൻ പതാക ഉയർത്തി. ജില്ല പ്രസിഡൻറ് പി. സൈനുൽ ആബിദ് അധ്യക്ഷതവഹിച്ചു. ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. പി. ഉണ്ണീൻ, എൻജിനീയർ പി. മമ്മദ് കോയ, പി.ടി.എം. ഷറഫുന്നിസ ടീച്ചർ, സബീൽ റഹ്മാൻ പൊന്നാനി, പി.പി. അബ്ദുറഹീം, ടി. അബ്ദുൽ അസീസ്, പ്രഫ. എം. അബ്ദുറഹിമാൻ, വി. ഇസ്മായിൽ, ഹസൻകോയ പാലക്കണ്ടി, സി.പി.എം സഇൗദ് അഹമ്മദ്, അസ്ലം പുറക്കാട്ടിരി, പി. അബ്ദുൽ സലീം എന്നിവർ സംസാരിച്ചു. സെക്രട്ടറി ആർ.പി. അഷ്റഫ് സ്വാഗതവും പി.പി. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. photo ct2: എം.എസ്.എസ് കുടുംബസംഗമം 'കൂട്ടുകൂടൽ 2017' ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.