നാദാപുരം: ഭരണകൂടങ്ങള്‍ പ്രകൃതിയെ തകര്‍ക്കുന്ന വമ്പന്‍ പദ്ധതികള്‍ക്കു പിറകെയാെണന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജന. സെക്രട്ടറി സി.കെ. സുബൈര്‍ പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ജലസഭയുടെ നാദാപുരം നിയോജക മണ്ഡലംതല ഉദ്ഘാടനം പേരോട്ട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സന്തുലിത വികസന നയം കൊണ്ടുവരുന്നതില്‍ സര്‍ക്കാറുകള്‍ പരാജയപ്പെട്ടു. മണ്ണും മനുഷ്യനും പരിഗണിക്കപ്പെടുന്ന വികസന സംസ്‌കാരമാണ് വേണ്ടത്. പരിസ്ഥിതി സൗഹൃദ വികസന നയത്തിെൻറ സൃഷ്ടിപ്പിനുവേണ്ടി യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. അവശേഷിക്കുന്ന ശുദ്ധജല സ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ യുവജന സംഘടനകള്‍ക്ക് കഴിയും. തരിശുകിടക്കുന്ന വയലുകളിൽ യുവാക്കളുടെ മുൻകൈയില്‍ കൃഷി ഇറക്കണം. മഴക്കുഴികള്‍ വ്യാപകമാക്കണം. ഓരോ വീട്ടിലും മഴക്കുഴിയുണ്ടന്ന് ഉറപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും ശ്രമിക്കണമെന്നും സി.കെ. സുബൈര്‍ പറഞ്ഞു. പ്രസിഡൻറ് സമീർ പേരോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.വി. മുഹമ്മദലി, സി. ഹമീദ് മാസ്റ്റർ, ടി.കെ. അബ്ബാസ്, മുഹമ്മദ് പേരോട്, അൻസാർ ഓറിയോൺ, എം.കെ. സമീർ, നിസാർ എടത്തിൽ, ഹാരിസ് ഈന്തുള്ളതിൽ, മുഹ്സിൻ വളപ്പിൽ, റഫീക്ക് കോറോത്ത്, കെ.പി. റിയാസ്, വി.കെ. അസ്ലം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി.കെ. നാസർ സ്വാഗതവും ട്രഷറർ ഹാരിസ് കൊത്തിക്കുടി നന്ദിയും പറഞ്ഞു. jalsabha 50 നാദാപുരം നിയോജക മണ്ഡലം യൂത്ത് ലീഗ് പേരോട് നടത്തിയ ജലസഭ അഖിലേന്ത്യ ജനറൽ സെക്രട്ടറി സി.കെ. സുബൈർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.