വില്യാപ്പള്ളിയിൽ ആശ്വാസമായി പഞ്ചായത്ത് വക കുടിവെള്ളം

വില്യാപ്പള്ളി: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമായി വില്യാപ്പള്ളി നിവാസികൾക്ക് ആശ്വാസമായി പഞ്ചായത്ത് വക കുടിവെള്ളമെത്തി. പരിസരത്തെ പഞ്ചായത്തുകളിലെല്ലാം കുടിവെള്ള വാഹനമെത്തിയിട്ടും വില്യാപ്പള്ളി പഞ്ചായത്തിൽ കുടിവള്ളം ലഭിച്ചിരുന്നില്ല. ഏപ്രിൽ 15ന് പഞ്ചായത്ത്് ടെൻഡർ നടപടിക്കായി ശ്രമംനടത്തിയിരുന്നെങ്കിലും ടെൻഡറെടുക്കാൻ ആളെത്താത്തതിനാലാണ് കുടിവെള്ളം വൈകിയതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. പഞ്ചായത്തിൽ രൂക്ഷ കുടിവെള്ളക്ഷാമമുള്ള പയംകുറ്റിമല, കുട്ടോത്ത്, വരിക്കോളി ലക്ഷംവീട് കോളനി, മയ്യന്നൂർ, മലോൽഭാഗം, കീഴൽ, വില്യാപ്പള്ളി യു.പി സ്കൂൾ പരിസരം എന്നിവിടങ്ങളിൽ താൽക്കാലിക ആശ്വാസമായി സന്നദ്ധ സംഘങ്ങൾ കഴിഞ്ഞമാസം മുതൽ പരിമിതരീതിയിൽ കുടിവെള്ളമെത്തിക്കുന്നുണ്ട്. ഇത്തവണ ഏറ്റവും രൂക്ഷ കുടിവെള്ളക്ഷാമമാണ് പഞ്ചായത്തിലുണ്ടായത്. വടകര താലൂക്കി​െൻറ ആഭിമുഖ്യത്തിലുള്ള വണ്ടി ചില ദിവസങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്നുണ്ട്. മതിയായ അളവിൽ കുടിവെള്ളം കിട്ടാറില്ലെങ്കിലും യുവജന സംഘങ്ങളും സന്നദ്ധസംഘങ്ങളുമില്ലെങ്കിൽ നാട്ടുകാരുടെ ഗതി മറ്റൊന്നാകുമായിരുന്നു. അധികൃതരുടെ അശ്രദ്ധയാണ് കുടിവെള്ള വിതരണം വൈകാൻ കാരണമെന്ന് ഒരുവിഭാഗം നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ദിവസമാരംഭിച്ച പഞ്ചായത്തി​െൻറ കുടിവെള്ള ടെൻഡർ എടുത്തിരിക്കുന്നത് മേമുണ്ട സ്വദേശിയാണ്. മംഗലാട് അക്വഡേറ്റ്-^വരീലാട്ട് റോഡ് ഉദ്ഘാടനം തണ്ണീർപന്തൽ: ഗ്രാമപഞ്ചായത്ത് 13ാം വാർഡ് മംഗലാട് അക്വഡേറ്റ്-^വരീലാട്ട് റോഡ് ഉദ്ഘാടനം പ്രസിഡൻറ് എം.എം. നഷീദ ടീച്ചർ നിർവഹിച്ചു. പഞ്ചായത്തി​െൻറ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറര ലക്ഷം ചെലവിലാണ് പണി പൂർത്തീകരിച്ചത്. ബ്ലോക്ക് മെംബർ തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, എ.കെ. അബ്ദുല്ല, എം.എം. മുഹമ്മദ്, നാരായണൻ കുളങ്ങരത്ത്, കൃഷ്ണാണ്ടി അബ്ദുല്ല, എം.എം. പോക്കർ ഹാജി, എം.കെ. മുഹമ്മദലി, തയ്യിൽ റിയാസ്, നൗഷാദ് കണ്ടിയിൽ, ഒ.എം. അശോകൻ, കൃഷ്ണാണ്ടി ഇബ്രാഹിം എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.