കനത്ത മഴ: ജനജീവിതം സ്​തംഭിച്ചു

വൈദ്യുതിയും ടെലിഫോണും ഇല്ലാതായി, റോഡുകൾ വെള്ളത്തിൽ കുറ്റ്യാടി: ശക്തമായ വേനൽമഴയിൽ ജനജീവിതം സ്തംഭിച്ചു. കനത്ത ഇടിയോടൊപ്പം ശനിയാഴ്ച വൈകീട്ട് തുടങ്ങിയ മഴ രാത്രിയും തുടർന്നു. കുറ്റ്യാടി ടൗണിൽ വയനാട് റോഡും ബസ്സ്റ്റാൻഡും വെള്ളത്തിലായി. ഇതേതുടർന്ന് അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് രാത്രി വൈകിയും അവസാനിച്ചില്ല. കനത്ത മിന്നലിൽ കുറ്റ്യാടി 110 കെ.വി സബ്സ്റ്റേഷൻ പരിധിയിൽ പല ഭാഗത്തും വൈദ്യുതി വിതരണം മുടങ്ങി. വേളത്ത് മരംവീണ് ലൈൻ തകർന്നു. രാത്രി വൈകിയാണ് പലസ്ഥലത്തും വൈദ്യുതി പുനഃസ്ഥാപിച്ചത്. ഇത്തവണത്തെ വേനൽമഴയിൽ ഏറ്റവും വലുതാണ് ശനിയാഴ്ച ലഭിച്ചത്. പുതിയ ബസ്സ്റ്റാൻഡ് വെള്ളത്തിലായതിനാൽ ബസുകളിൽ കയറാൻ യാത്രക്കാർ പ്രയാസപ്പെട്ടു. മഴ പ്രതീക്ഷിക്കാതെ പുറപ്പെട്ട യാത്രക്കാർ മഴയത്ത് പെരുവഴിയിൽ കുടുങ്ങി. വയനാട് റോഡിൽ ഓവുചാലുകൾ അടഞ്ഞതിനാൽ വെള്ളം റോഡിൽ കെട്ടിനിന്ന് വാഹനയാത്ര തടസ്സപ്പെട്ടു. foto KTD 1 കുറ്റ്യാടി ടൗണിലെ വയനാട് റോഡിൽ വെള്ളം പൊങ്ങിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.