പനി വന്നാൽ മൂന്ന് ദിവസമെങ്കിലും വിശ്രമം വേണം, കുട്ടികളെ സ്കൂളിൽ വിടരുത് കോഴിക്കോട്: ജില്ലയിൽ ഡെങ്കിപ്പനിയുടെ പ്രളയമുണ്ടാവാവുന്ന അവസ്ഥയാണെന്ന് ജില്ല മെഡിക്കൽ ഒാഫിസർ ഡോ. ആശാദേവി. മഴക്കാല പൂർവ ശുചീകരണത്തെപ്പറ്റി ചർച്ചചെയ്യാൻ ജില്ല പഞ്ചായത്ത് പ്രസിഡൻറിെൻറയും ജില്ല കലക്ടറുടെയും നേതൃത്വത്തിൽ വിളിച്ചുചേർത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കഴിഞ്ഞതവണ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 259 ആയിരുന്നുവെങ്കിൽ ഇത്തവണ മേയ് മാസമായപ്പോൾ തന്നെ 639 ഡെങ്കിപ്പനി സംശയിക്കുന്ന കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 85 എണ്ണം ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. രണ്ട് പേർ മരിച്ചതിൽ ഒരെണ്ണം െഡങ്കി ബാധിച്ചാണെണ്ണ് സ്ഥിരീകരിച്ചു. രണ്ടാമത്തെയാളുടെ കാര്യത്തിൽ പരിശോധനാഫലം കാക്കുകയാണ്. പകർച്ചവ്യാധി കൂടുതൽ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര നഗരസഭയിലും കൂരാച്ചുണ്ട്, പനങ്ങാട്, നന്മണ്ട എന്നീ പഞ്ചായത്തുകളിലും ശുചീകരണം ഉൗർജിതമാക്കണം. എച്ച്1എൻ1 കേസുകൾ 50 എണ്ണം സ്ഥിരീകരിച്ചു കഴിഞ്ഞു. പനി വന്നാൽ മൂന്ന് ദിവസമെങ്കിലും വിശ്രമം ആവശ്യമാണെന്നും കുട്ടികളെ സ്കൂളിൽ വിടരുതെന്നും ഡി.എം.ഒ ഡോ. ആശാദേവി, ആയുർേവദ ഡി.എം.ഒ ഡോ. ഷെർലി, ഫോമിയോ ഡി.എം.ഒ ഡോ. കവിത പുരുഷോത്തമൻ എന്നിവർ യോഗത്തെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.