'സി.പി.എമ്മിെൻറ ആർ.എസ്.എസ് വിരോധം സ്വന്തം അണികൾ കൊല്ലപ്പെടുേമ്പാൾ മാത്രം' കോഴിക്കോട്: കാസർകോട് റിയാസ് മൗലവിയുടെ കൊലപാതകക്കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എസ്.ഡി.പി.െഎ നടത്തിയ ഉത്തരമേഖല എ.ഡി.ജി.പി ഒാഫിസ് മാർച്ചിന് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. നടക്കാവ് എം.ഇ.എസ് വനിത കോളജിനടുത്ത് പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ശനിയാഴ്ച രാവിലെ 10.30ന് സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് 11.30ഒാടെയാണ് എം.ഇ.എസ് വനിത കോളജ് പരിസരെത്തത്തിയത്. ഇൗ സമയത്ത് വൻ പൊലീസ് സന്നാഹം ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച് തടയാൻ തയാറായി നിൽക്കുന്നുണ്ടായിരുന്നു. 500ഒാളം വരുന്ന പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് ബലം പ്രയോഗിച്ചത്. ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചതോടെ പ്രവർത്തകർ ചിതറിയോടി. പൊലീസിെൻറ ബലപ്രയോഗത്തിൽ കെ.പി. ഹർഷാദ്, പി.ടി. റിയാസ്, പി. ജമാൽ എന്നീ എസ്.ഡി.പി.െഎ പ്രവർത്തകർക്ക് പരിക്കേറ്റു. ഇവർ ബീച്ച് ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. നേരത്തെ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി മാർച്ച് ഉദ്ഘാടനം ചെയ്തു. സി.പി.എമ്മിെൻറ ആർ.എസ്.എസ് വിരോധം സ്വന്തം അണികൾ കൊല്ലപ്പെടുേമ്പാൾ മാത്രമാണ് പ്രകടമാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംകൾ കൊല്ലപ്പെട്ട കേസുകളിലെ ആർ.എസ്.എസുകാരായ പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യം സി.പി.എം ഭരണത്തിലും ആവർത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തുളസീധരൻ പള്ളിക്കൽ, പി. അബ്ദുൽ ഹമീദ്, സലീം കാരാടി എന്നിവർ സംസാരിച്ചു. അജ്മൽ ഇസ്മാഇൗൽ, റോയ് അറക്കൽ, പി.ആർ. കൃഷ്ണൻകുട്ടി, ഇ.എസ്. കാജാ ഹുസൈൻ, എം. ഫാറൂഖ്, എൻ.യു. അബ്ദുൽ സലാം, കെ.കെ. അബ്ദുൽ ജബ്ബാർ, എം.എ. സലീം, ടി.എം. ഷൗക്കത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.