നന്തി: ദാറുസ്സലാം യതീംഖാന, അഗതിമന്ദിരം വാർഷിക കുടുംബ സന്ദർശനവും സ്വലാത്ത് മജ്ലിസും നടന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം എ.വി. അബ്ദുറഹ്മാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സ്വലാത്ത് മജ്ലിസിന് വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ നേതൃത്വം നൽകി. മാണിയൂർ അബ്ദുൽ ഖാദിർ ഖാസിമി, പി.കെ. ആറ്റക്കോയ തങ്ങൾ, കെ.വി. അബ്ദു ഹാജി, കെ.പി. മുഹമ്മദലി ദാരിമി ശ്രീകണ്ഠാപുരം, മുഹമ്മദ് സഖാഫി മലയമ്മ, മുഹമ്മദലി ബാഖവി മാലൂർ, പൂമുള്ളകണ്ടി കുഞ്ഞമ്മദ് ഹാജി, അൻസാരി റഹ്മാനി ചുള്ളിക്കോട്, മൊയ്തു മാസ്റ്റർ, അഹ്മദ് ഹാജി വട്ടോളി, സി.എൻ. അഹ്മദ് മാസ്റ്റർ, ശുഐബ് ഹൈതമി വാരാമ്പറ്റ തുടങ്ങിയവർ സംബന്ധിച്ചു. വിദ്യാർഥികളുടെ വിവിധ കലാ-സാഹിത്യപ്രദർശനങ്ങൾ, കൂട്ടപ്രാർഥന തുടങ്ങിയവ നടന്നു. സമാപന സംഗമത്തിന് എ.വി. അബ്ദുറഹ്മാൻ മുസ്ലിയാർ നേതൃത്വം നൽകി. PHOTO: NANDI YATHEEMKHANA.JPG
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.