കോഴിക്കോട്: കിണാശ്ശേരി ജി.വി.എച്ച്.എസ് കിണാശ്ശേരിയിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ജി.എഫ്.സി ടീച്ചറുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം േമയ് 25ന് 3.30ന് സ്കൂൾ ഒാഫിസിൽ. ഏകദിന ശിൽപശാല കോഴിക്കോട്: െഎ.ഇ.ഇ.ഇ മലബാർ സബ്സെക്ഷനും ഇൻസ്റ്റിറ്റ്യൂഷൻ ഒാഫ് എൻജിനീയേഴ്സ് ഇന്ത്യ കോഴിക്കോട് കേന്ദ്രവും സംയുക്തമായി എൻജിനീയറിങ്ങിന് ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ഏകദിന ശിൽപശാല നടത്തി. കോഴിക്കോട് എൻ.െഎ.ടി ഡയറക്ടറും െഎ.ഇ.ഇ.ഇ ഇന്ത്യ കൗൺസിൽ ചെയർമാനുമായ ഡോ. ശിവജി ചക്രവർത്തി ഉദ്ഘാടനം ചെയ്തു. മേഖലാ ശാസ്ത്രകേന്ദ്രം ഡയറക്ടർ രാമചന്ദ്രൻ, ഇൻസ്റ്റിറ്റ്യൂഷൻ ഒാഫ് എൻജിനീയറിങ് കോഴിക്കോട് കേന്ദ്രം സെക്രട്ടറി ജിതേഷ്, െഎ.ഇ.ഇ.ഇ മലബാർ സബ്സെക്ഷൻ ഭാരവാഹികളായ ഡോ. എ. ഗോപകുമാർ, ഡോ. ധനരാജ്, എഡറ്റ് ബിജോയ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.