കോഴിക്കോട്: കാജുകാഡോ കരാട്ടേ ആൻഡ് മാർഷൽ ആർട്സ് അക്കാദമിയുടെ പത്താമത് ഫുൾ കോണ്ടാക്റ്റ് ഓൾ സ്റ്റൈൽ മാർഷൽ ആർട്സ് ടൂർണമെൻറിന് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കം. സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ ഉദ്ഘാടനം ചെയ്തു. എ.കെ. ശശീന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ധീഖ്, കിഷൻ ചന്ദ്, മനയത്ത് ചന്ദ്രൻ, കെ. ലോഹ്യ, ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. പി.കെ. ജയരാജ് സ്വാഗതവും കിരൺ കുമാർ നന്ദിയും പറഞ്ഞു. ഞായറാഴ്ച സമാപനചടങ്ങ് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. കേരള, തമിഴ്നാട്, കർണാടക, ഝാർഖണ്ഡ്, അസം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽനിന്നായി 500ലേറെ താരങ്ങൾ പങ്കെടുക്കും. കളരി, കരാേട്ട, കിക്ക് ബോക്സിങ്, മെയ്ത്തായ്, കുങ്ഫു, തയ്ക്വാൻഡോ തുടങ്ങി വിവിധ ഇനങ്ങളിലുള്ള മത്സരമാണ് നടക്കുന്നത്. photo: AB 4
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.