സി.കെ വിനീതിന് വേണ്ടി പന്ത് കളിച്ച് പ്രതിഷേധം

സി.കെ. വിനീതിനുവേണ്ടി പന്തുകളിച്ച് പ്രതിഷേധം കോഴിക്കോട്: ഇന്ത്യൻ ഫുട്ബാളർ സി.കെ. വിനീതിനെ ജോലിയിൽനിന്നും പിരിച്ചുവിട്ട ഏജീസ് നടപടിയിൽ പ്രതിഷേധിച്ച് ഏജീസ് ഓഫിസിന് മുന്നിൽ പന്തുകളിച്ച് പ്രതിഷേധം. കോഴിക്കോട്ടെ സ്പോർട്സ് േജണലിസ്റ്റുകളും നൈനാംവളപ്പ് ഫുട്ബാൾ ഫാൻസ് അസോസിയേഷനും ചേർന്നാണ് വേറിട്ട പ്രതിഷേധം നടത്തിയത്. വിനീതിന് ജോലി തിരിച്ചുനൽകുന്നതിനായി കേന്ദ്ര സർക്കാറിന് ഔദ്യോഗിക പരാതി നൽകാനും പ്രതിഷേധ കൂട്ടായ്മ തീരുമാനിച്ചു. പ്രസ് ക്ലബ് പ്രസിഡൻറ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. കെ. വിശ്വനാഥ് അധ്യക്ഷത വഹിച്ചു. രാജീവ് മേനോൻ, മധുസൂദനൻ കർത്ത, കെ. ജയേഷ്, സി.ആർ. രാജേഷ്, നൈനാം വളപ്പ് ഫുട്ബാൾ ഫാൻസ് അസോസിയേഷൻ പ്രസിഡൻറ് സുബൈർ നൈനാംവളപ്പ്, സെക്രട്ടറി നൗഷാദ്, മുജീബ് റഹ്മാൻ, പി. ഗംഗാധരൻ എന്നിവർ സംസാരിച്ചു. ഫുട്ബാളർ എന്നനിലയിൽ ജോലി നേടിയ വിനീതിനോട് ഏജീസ് അനീതിയാണ് കാണിക്കുന്നതെന്നും റിയോ ഒളിമ്പിക്സ് ഹീറോ പി.വി. സിന്ധുവിനുവേണ്ടി നിയമഭേദഗതി വരുത്തി അവർക്ക് ഡെപ്യൂട്ടി കലക്ടർ പദവി നൽകിയ ആന്ധ്ര സർക്കാറി​െൻറ നടപടി കേന്ദ്രം മാതൃകയാക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. photo: AB8 ഫുട്ബാളർ സി.കെ. വിനീതിനെ ജോലിയിൽനിന്നും പിരിച്ചുവിട്ട നടപടിക്കെതിരെ സ്പോർട്സ് േജണലിസ്റ്റുകളും നൈനാംവളപ്പ് ഫുട്ബാൾ ഫാൻസ് അസോസിയേഷനും ചേർന്ന് ഏജീസ് ഓഫിസിനുമുന്നിൽ പന്തുകളിച്ച് പ്രതിഷേധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.