ജീവിതശൈലീരോഗ നിർണയ ക്യാമ്പും പകർച്ചവ്യാധി ബോധവത്​കരണ ക്ലാസും നടത്തി

ചേളന്നൂർ: 'സ്നേഹസ്പർശം' പദ്ധതിയുടെ ഭാഗമായി ഇഖ്റ ഹോസ്പിറ്റൽ, മലബാർ ഗോൾഡ്, ദീപം െറസിഡൻറ്സ് എന്നിവയുടെ സഹകരണത്തോടെ ജീവിതശൈലീേരാഗ നിർണയ ക്യാമ്പും േബാധവത്കരണ ക്ലാസും നടത്തി. ചേളന്നൂർ എേട്ടരണ്ടിൽ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം വി.എം. ഷാനി ഉദ്ഘാടനം ചെയ്തു. ദീപം പ്രസിഡൻറ് എൻ. ചോയിക്കുട്ടി അധ്യക്ഷത വഹിച്ചു. 18ാം വാർഡ് മെംബർ പി. സന്തോഷ് മാസ്റ്റർ, സി.െക. ഷാജി, ടി. ജയാനന്ദൻ, കെ. സഹദേവൻ, ടി.എ. രാജൻ, പി. ശശികുമാർ, പി. ഷൈനി എന്നിവർ സംസാരിച്ചു. ഇഖ്റ ഹോസ്പിറ്റൽ മൊബൈൽ പരിശോധന യൂനിറ്റും ഡോക്ടർമാരും നഴ്സുമാരും ലാബും അടങ്ങിയ മെഡിക്കൽസംഘം നൂറുകണക്കിന് രോഗികളെ പരിശോധിച്ചു. പകർച്ചവ്യാധി പ്രതിരോധ ക്ലാസുകൾക്ക് എൻ.ആർ.എച്ച്.എം അധികൃതർ നേതൃത്വം നൽകി. കിഡ്നി പരിശോധന ചെലവ് പൂർണമായും സ്നേഹസ്പർശമാണ് വഹിച്ചത്. ചേളന്നൂരിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തന പദ്ധതികൾക്ക് ക്യാമ്പ് രൂപം നൽകി. photo: chikilsa സ്നേഹസ്പർശത്തി​െൻറ സഹകരണത്തോടെ നടന്ന ജീവിതശൈലീരോഗ നിർണയ ക്യാമ്പ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം വി.എം. ഷാനി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.