കുടുംബങ്ങൾക്ക് തുണയായി സകാത് ഫോറം കക്കോടി കക്കോടി: സകാത് ശേഖരണത്തിലും വിതരണത്തിലും പുതിയ മാതൃക തീർക്കുകയാണ് കക്കോടിയിലെ സകാത് ഫോറം പ്രവർത്തകർ. കഴിഞ്ഞ 18 വർഷമായി ബാങ്കുകളുടെയും വട്ടിപ്പലിശക്കാരുടെയും കൈകളിലേക്ക് അകപ്പെടാതെ യഥാസമയം അർഹരായവർക്ക് സഹായമെത്തിച്ചുവരുകയാണ് സകാത് ഫോറം. ദാനധർമങ്ങളിലൂടെയും പരസ്പര സഹായങ്ങളിലൂടെയും നിരവധി കുടുംബങ്ങളാണ് ഫോറം പ്രവർത്തനങ്ങളിലൂടെ ജീവിത ക്ലേശങ്ങളിൽനിന്ന് രക്ഷപ്പെടുന്നത്. സമ്പാദ്യത്തിെൻറ ഒരുപങ്ക് ആലംബമറ്റവർക്ക് ഉപയോഗപ്പെടുത്താൻ സംഘടിതവും വ്യവസ്ഥാപിതവുമായ രീതിയിലാണ് ഫോറം പ്രവർത്തിച്ചുവരുന്നത്. താൽക്കാലിക സഹായമെത്തിക്കുന്നതിലുപരി ആയുഷ്കാലം മുഴുവൻ ആശ്രയമാകാവുന്ന സംവിധാനങ്ങളാണ് കുടുംബങ്ങൾക്ക് ഒരുക്കിെക്കാടുക്കുന്നത്. സകാത് നൽകാൻ ബാധ്യസ്ഥരായവരെ ബോധവത്കരണങ്ങളിലൂടെ പങ്കാളികളാക്കുന്നതുമൂലം ഒാരോ വർഷവും കൂടുതൽ പേർക്ക് സഹായമെത്തിക്കാൻ ഇവർക്ക് കഴിയുന്നു. കക്കോടി, മക്കട, മോരിക്കര, വേങ്ങേരി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് സകാത് ഫോറത്തിെൻറ പ്രവർത്തനങ്ങൾ. ഇത്തവണ ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന സ്വയംതൊഴിൽ സഹായ പദ്ധതികളുടെ ഉദ്ഘാടനം എം.കെ. രാഘവൻ എം.പിയും പദ്ധതി സമർപ്പണം ജില്ല കലക്ടർ യു.വി. ജോസും നിർവഹിക്കും. ഞായറാഴ്ച വൈകീട്ട് 2.30ന് മക്കട ശശീന്ദ്ര ബാങ്കിന് സമീപം നടക്കുന്ന പരിപാടിയിൽ പ്രമുഖ വ്യക്തികൾ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.