എം.എസ്.എം മേഖല വിദ്യാർഥിസമ്മേളനത്തിന് തുടക്കം കോഴിക്കോട്: ഉപരിപഠനമേഖലയിൽ നിലവിലുള്ള കോഴ്സുകളുടെയും സ്ഥാപനങ്ങളുടെയും അംഗീകാരം തദ്ദേശവകുപ്പ് ഉറപ്പുവരുത്തണമെന്ന് വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷെൻറ ഭാഗമായി മുജാഹിദ് സ്റ്റുഡൻറ്സ് മൂവ്മെൻറ് (എം.എസ്.എം) സിറ്റിമേഖല സമിതി സംഘടിപ്പിച്ച മേഖലവിദ്യാർഥി സമ്മേളനം ആവശ്യപ്പെട്ടു. ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി കെ. സജ്ജാദ് ഉദ്ഘാടനം ചെയ്തു. എസ്.എ. ഐദീദ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.സി. ജംഷീർ, സുഹൈൽ കല്ലായി, ഷഫീക്ക് സ്വലാഹി മണ്ണാർക്കാട്, മുനീർ നജാത്തി ഗൂഡല്ലൂർ, നൗഫൽ ഒട്ടുമ്മൽ, ഹാഫിള് ബിലാൽ കൊല്ലം, ഫഹീം ഫാദിൽ എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം എം.എസ്.എം സംസ്ഥാന നിർവാഹകസമിതി അംഗം സഈദ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. സി.വി. കാബിൽ സ്വാഗതവും സെഹൽ ആദം നന്ദിയും പറഞ്ഞു. cap: വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷെൻറ ഭാഗമായി എം.എസ്.എം സിറ്റി മേഖല സമിതി സംഘടിപ്പിച്ച വിദ്യാർഥിസമ്മേളനം ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി കെ. സജ്ജാദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.