കൊടിയത്തൂർ: പന്നിക്കോട് എ.യു.പി സ്കൂളിന് പുതുതായി നിർമിച്ച കെട്ടിടത്തിെൻറ ഉദ്ഘാടനം നാടിെൻറ ഉത്സവമായി. 80 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിലുള്ള പുതിയ കെട്ടിടം നിർമിച്ചത്. 12 ക്ലാസ് മുറികൾ, ഓഫിസ് റൂം, ലാബുകൾ, ഡിജിറ്റൽ ക്ലാസ് മുറികൾ തുടങ്ങിയവ പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ പുതിയ കെട്ടിടത്തിെൻറ ഉദ്ഘാടനം നിർവഹിച്ചു. അടുത്ത ഒരു വർഷം സ്കൂളിൽ നടപ്പാക്കുന്ന ഉച്ചക്കാവ് പദ്ധതി പ്രകാശനവും നക്ഷത്രവനത്തിെൻറ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ജോർജ് എം. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി അബ്ദുല്ല, ജില്ല പഞ്ചായത്തംഗം സി.കെ. കാസിം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്വപ്ന വിശ്വനാഥ്, കെ.പി. ചന്ദ്രൻ, താജുന്നിസ, ഷിജി പരപ്പിൽ, ടി.പി.സി. മുഹമ്മദ്, കേരഫെഡ് വൈസ് ചെയർമാൻ ഇ. രമേശ്ബാബു, സ്കൂൾ മാനേജർ സി. കേശവൻ നമ്പൂതിരി, പ്രധാനാധ്യാപിക കുസുമം തോമസ്, എ.ഇ.ഒ ലൂക്കോസ് മാത്യു, മജീദ് പുതുക്കുടി, ജോണി എടശ്ശേരി, സിറാജുദ്ദീൻ, ബാബു മൂലയിൽ, സി.കെ. ഷമീർ, ടി.കെ. ജാഫർ, സി. ഹരീഷ്, രമേശ് പണിക്കർ, ഹക്കീം മാസ്റ്റർ എന്നിവർ സംസാരിച്ചു. Kdr1 പന്നിക്കോട് എ.യു.പി സ്കൂളിന് പുതുതായി നിർമിച്ച കെട്ടിടത്തിെൻറ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.