പകർച്ചവ്യാധി നിയന്ത്രണം-: ആരോഗ്യ വകുപ്പ് പരിശോധന നടത്തി

താമരശ്ശേരി: പകർച്ചവ്യാധി നിയന്ത്രണ പരിപാടികളുടെ ഭാഗമായി പുതുപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ പുല്ലാഞ്ഞിമേട്, മലപുറം, പെരുമ്പള്ളി, ഈങ്ങാപ്പുഴ എന്നിവിടങ്ങളിലെ ഹോട്ടലുകളിലും കൂൾബാറുകളിലും ബേക്കറികളിലും മിന്നൽ പരിശോധന നടത്തി. ഗ്രാമപഞ്ചായത്തി​െൻറ ഡി ആൻഡ് ഒ ലൈസൻസില്ലാതെയും അനാരോഗ്യകരമായ ചുറ്റുപാടിൽ മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിവിട്ടും പ്രവർത്തിച്ചുവരുന്ന പെരുമ്പിള്ളിയിലെ എം.കെ ബേക്കറി, ഈങ്ങാപ്പുഴയിലെ കെ.പി മെസ് ഹൗസ് എന്നീ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. മീൻഐസ് ഉപയോഗിച്ച് ദേശീയപാതയിൽ അനധികൃതമായി കരിമ്പ് ജ്യൂസ് വിൽപന നടത്തിവന്ന ഉസ്മാൻ, ഹനീഫ എന്നിവർക്ക് സ്റ്റോപ് മെമ്മോ നൽകി. ഉപയോഗിച്ചിരുന്ന ഐസ് കട്ടകൾ പിടിച്ചെടുത്ത് നശിപ്പിച്ചു. കേന്ദ്ര പുകയില നിരോധന നിയമമനുസരിച്ച് ആറു സ്ഥാപനങ്ങൾക്ക് പിഴയിട്ടു. പരിശോധനകൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ ഒ.കെ. ജനാർദനൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.വി. ഷിബു, അബ്ദുൽ ഗഫൂർ, വി.ആർ. റിനീഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.