ഇടത്​ സർക്കാർ ഭൂമാഫിയയെ സംരക്ഷിക്കുന്നു

കുന്ദമംഗലം: ഭൂരഹിതർക്ക് ഭൂമി നൽകാതെ ഫ്ലാറ്റ് പദ്ധതി നടപ്പാക്കുന്നതിന് പിന്നിൽ വൻകിട ഭൂ ൈകയേറ്റക്കാരെ സംരക്ഷിക്കാനാണെന്നും ഇത് കയ്യൂരിലെയും കരിവള്ളൂരിലെയും രക്തസാക്ഷികളോട് കാണിക്കുന്ന വഞ്ചനയാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു. വെൽഫെയർ പാർട്ടിയുടെ കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി ഒാഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മിറ്റി പ്രസിഡൻറ് പി.എം. ഷരീഫുദ്ദീൻ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി, മണ്ഡലം പ്രസിഡൻറ് ഇ.പി. അൻവർ സാദത്ത്, ഇൻസാഫ് പതിമംഗലം, എം.പി. ഫാസിൽ, പി. വേണു, ഷറഫുദ്ദീൻ പിലാശ്ശേരി എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ്.പി. മധുസൂദനൻ നായർ സ്വാഗതവും, ട്രഷറർ കെ.കെ. അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു. photo kgm 1 വെൽഫെയർ പാർട്ടി കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി ഒാഫിസ് സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.