ജില്ലാ പ്രവേശനോത്സവം മണക്കാട്​ സ്​കൂളിൽ

ജില്ല പ്രവേശനോത്സവം മണക്കാട് സ്കൂളിൽ മാവൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി ഇൗ വർഷത്തെ ജില്ലതല സ്കൂൾ പ്രേവശനോത്സവം ജൂൺ ഒന്നിന് മണക്കാട് ഗവ. യു.പി സ്കൂളിൽ നടക്കും. പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. എം.കെ. രാഘവൻ എം.പി മുഖ്യരക്ഷാധികാരിയും പി.ടി.എ. റഹീം എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് എന്നിവർ രക്ഷാധികാരികളുമായാണ് കമ്മിറ്റി. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ചെയർപേഴ്സനും വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, േബ്ലാക്ക് അംഗം രവികുമാർ പേനാളി, ഗ്രാമപഞ്ചായത്ത് അംഗം ഇ.ടി. സുനീഷ്, വി. ബാലകൃഷ്ണൻ നായർ, എം. ധർമജൻ, എം. മാധവൻ, എം.പി. അശോകൻ എന്നിവർ വൈസ് ചെയർമാൻമാരുമാണ്. സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ. കവിതാഭായ്, അംഗങ്ങളായ സുരേഷ് പുതുക്കുടി, ടി. ഉണ്ണികൃഷ്ണൻ, പി. സുനിൽകുമാർ, ഇ. സുധ, യു.എ. ഗഫൂർ, ഡി.ഇ.ഒ അജിത്കുമാർ, എ.ഇ.ഒ വി.ടി. മിനി, എൻ. അബ്ദുറഹ്മാൻ, കെ.പി. ചന്ദ്രൻ, ബി.ആർ.സി ട്രെയിനർമാരായ മുഹമ്മദ് മുട്ടത്ത്, അനിൽകുമാർ, വിനീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.