ATTN KR കാണാകാഴ്ചകൾ തേടിയെത്തിയവർ ബേപ്പൂർ തുറമുഖവും പുലിമുട്ടും കണ്ട് നവോന്മേഷത്തോടെ യാത്രയായി ബേപ്പൂർ: സായാഹ്ന സമയത്ത് ബേപ്പൂർ തുറമുഖത്തേക്ക് 15-ഓളം ആംബുലൻസുകൾ നിരനിരയായി വരുന്നത് കണ്ട നാട്ടുകാർക്ക് ഒരങ്കലാപ്പുമില്ല. ആംബുലൻസുകളിൽ സ്ത്രീകളും പുരുഷന്മാരുമടക്കം 40-ഓളം രോഗികൾ. ഇവർക്ക് തനിയെ ഒന്നിനും സാധ്യമല്ല. സഹായത്തിനായി ഒന്നോ രണ്ടോ പേർ കൂടെ വേണം. തുറമുഖത്തെത്തിയ ഇവരെ സ്വീകരിക്കാൻ നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നേരത്തേ എത്തിച്ചേർന്നിരുന്നു. നിരാലംബരും പരിചരിക്കാൻ ബന്ധുക്കളുമില്ലാത്തവരെ ഏറ്റെടുത്ത് താമസവും ചികിത്സയും പരിചരണവും നൽകുന്ന നരിക്കുനിയിലെ സാന്ത്വനകേന്ദ്രം അത്താണിയിലെ അന്തേവാസികളാണ് ഇവർ. പുറംലോകത്തേക്ക് യാത്രചെയ്യാൻ ശാരീരിക വിഷമതകൾ ഇവരെ അനുവദിക്കാറില്ല. എങ്കിലും അത്താണിയുടെ സംഘാടകർ ആ സാഹസത്തിന്ന് ഇവർക്ക് അത്താണിയായി. കാണാകാഴ്ചകൾ തേടി എന്നപേരിൽ വിനോദയാത്ര സംഘടിപ്പിച്ചു. ബേപ്പൂർ തുറമുഖത്തെത്തിയപ്പോൾ നാട്ടുകാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആഹ്ലാദത്തോടെ സ്വീകരിച്ചു. ടി.കെ. അബ്ദുൽ ഗഫൂർ (കോൺ), എം. മമ്മത് കോയ (ലീഗ്), ടി. ബഷീർ അഹമ്മദ് (ഐ.എൻ.എൽ), വി. ആലി (സി.പി.ഐ), ബേപ്പൂർ പാലിയേറ്റിവ് കെയർ പ്രതിനിധികളായ ഭരതൻ പള്ളിപ്പുറത്ത്, ടി.പി. രാമചന്ദ്രൻ എന്നിവർ സന്നിഹിതരായി. അത്താണിയുടെ ചെയർമാൻ എൻജിനീയർ അബൂബക്കർ, സെക്രട്ടറി വി.പി. അബ്ദുൽ ഖാദർ, ട്രഷറർ അഡ്വ. അബ്ദുൽ റസാഖ്, കെ.കെ. രാഘവൻ മാസ്റ്റർ എന്നിവർ വിനോദയാത്രക്ക് നേതൃത്വം നൽകി. തുറമുഖവും കപ്പലും ബീച്ചും കണ്ട് സന്തോഷത്തോടെ ഇവർ തിരിച്ചുപോയി. PHOTO: ATHANI 2.JPG
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.