കോഴിക്കോട്: വേനൽ കടുത്തതോടെ ജില്ലയിൽ പനി പടരുന്നു. ആരോഗ്യപ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമ്പോഴും പനിയും പകർച്ച വ്യാധികളും നിയന്ത്രണാതീതമാവുകയാണ്. ആറു ദിവസത്തിനിടെ ജില്ലയിൽ 14 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മാത്രം നാല്പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൂരാച്ചുണ്ട്, കാരപ്പറമ്പ്, ചേളന്നൂർ, പൂക്കാട് എന്നിവിടങ്ങളിലാണിത്. നന്മണ്ടയിൽ തിങ്കളാഴ്ച മാത്രം മൂന്നുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കുതിരവട്ടം, നടുവണ്ണൂർ, ബാലുശ്ശേരി, കാക്കൂർ, എലത്തൂർ, ബേപ്പൂർ എന്നിവിടങ്ങളിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്രയും ദിവസത്തിനിടക്ക് സ്ഥിരീകരിക്കാത്ത 182 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഫറോക്ക്, ഒഞ്ചിയം, പുതിയങ്ങാടി, തിരുവങ്ങൂർ എന്നിവിടങ്ങളിലായി നാല്പേർക്ക് എലിപ്പനി സ്ഥിരീകരിക്കുകയും മറ്റിടങ്ങളിൽ സ്ഥിരീകരിക്കാത്ത ഒമ്പത് കേസുകൾ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. 45 പേർക്ക് ഇതിനിടയിൽ ചിക്കൻപോക്സ് സ്ഥിരീകരിച്ചു. മൂന്നുപേർക്ക് മലേറിയയും ഒരാൾക്ക് ടൈഫോയിഡും ബാധിച്ചു. വൈറൽ പനി ബാധിച്ച് ഓരോ ദിവസവും ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കൂടുകയാണ്. ഒരാഴ്ചക്കുള്ളിൽ ജില്ലയിലെ വിവിധ ആശുപത്രികളിൽ പനി ബാധിച്ചെത്തിയത് 3885 പേരാണ്. ഇതിൽ 223 പേർ കിടത്തിചികിത്സക്ക് വിധേയരായി. വയറിളക്കം ബാധിച്ച് 970 പേരും ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.