കോഴിക്കോട്: കാരന്തൂർ മർകസുസഖാഫത്തി സുന്നിയ്യയുടെ കീഴിലെ മർകസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയറിങ് ടെക്നോളജിയിൽ പ്രവേശനം നേടിയ വിദ്യാർഥികളെ അംഗീകാരമില്ലാത്ത കോഴ്സിൽ ചേർത്ത് വഞ്ചിക്കാൻ ഗൂഢാലോചന നടന്നതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ജില്ല കലക്ടറുടെ നേതൃത്വത്തിൽ മേയ് 23ന് ചേരുന്ന യോഗത്തിൽ പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കും. കോടതിയെ സമീപിക്കും. സമരത്തിലേർപ്പെട്ട വിദ്യാർഥികളും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും ഇപ്പോൾ ഭീഷണിക്കിരയാവുകയാണ്. ഇതിനെതിരെ തെളിവുസഹിതം നിയമ നടപടി സ്വീകരിക്കും. മർകസിെൻറ പത്രപരസ്യം കണ്ടാണ് വിദ്യാർഥികൾ കോഴ്സിന് ചേരുന്നത്. എ.െഎ.സി.ടി.ഇ, എല്ലാ സംസ്ഥാനങ്ങളുടെയും പി.എസ്.സിയുടെയും യു.പി.എസ്.സി, എം.എച്ച്.ആർ.ഡി ടെക്നിക്കൽ എജുക്കേഷൻ ബോർഡ്, നോർക്ക തുടങ്ങിയ ഏജൻസികളുടെയും അംഗീകാരം വാഗ്ദാനംചെയ്തിരുന്നു. വിശ്വസിപ്പിക്കാനായി ഏജൻസികളുടെ ചില രേഖകളും വിദ്യാർഥികളെ കാണിച്ചിരുന്നു. ഇങ്ങനെ സിവിൽ, ആർകിടെക്ചർ, ഒാേട്ടാമൊബൈൽ എൻജിനീയറിങ് വിഭാഗങ്ങളിൽ ചേർന്ന 450ഒാളം കുട്ടികളെയാണ് വഞ്ചിച്ചത്. പ്രശ്ന പരിഹാരത്തിന് മേയ് ഏഴിന് നടന്ന ചർച്ചയിൽ മർകസിെൻറ സുപ്പീരിയർ ബോഡി ചേർന്ന് തീരുമാനം മേയ് ഒമ്പതിന് അറിയിക്കാമെന്ന് പറഞ്ഞിരുന്നു. എന്നാൽ, അന്ന് മർകസിെൻറ അധികാരികളാരും സംസാരിക്കാൻ പോലും തയാറായില്ല. മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസിയുടെ സാന്നിധ്യത്തിൽ ഏപ്രിൽ 22ന് ചേർന്ന യോഗത്തിൽ എടുത്ത തീരുമാനവും അദ്ദേഹം അടക്കം ഒപ്പിട്ട രേഖയിലെ വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടു. വാർത്തസമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ വിശ്വനാഥൻ, ജന. കൺവീനർ എ. ജാസിർ, കൺവീനർ പി. നൗഫൽ അലി, അഡ്വ. ജുനൈർ, അബ്ദുൽ ജബ്ബാർ, ഷജിത എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.