കോഴിക്കോട്: ന്യൂനപക്ഷ സ്ഥാപനങ്ങളെയും പദവികളെയും നിതി ആയോഗിെൻറ പേരിൽ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാറിെൻറ നീക്കം ഉപേക്ഷിക്കണമെന്ന് കേരള ദലിത്-പിന്നാക്ക സാമൂഹിക മുന്നണി പ്രവർത്തക േയാഗം ആവശ്യപ്പെട്ടു. സ്വതന്ത്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെയും ട്രസ്റ്റുകളുടെയും പ്രവർത്തനം കടിഞ്ഞാണിടാനുള്ള ശ്രമത്തെ യോഗം കുറ്റപ്പെടുത്തി. ഇതിനെതിരെ കൂട്ടായ പ്രക്ഷോഭത്തിനുള്ള നീക്കത്തിന് നേതൃത്വം കൊടുക്കാനും യോഗം തീരുമാനിച്ചു. ജസ്റ്റിസ് പി.എസ്. കർണനെ അറസ്റ്റ് ചെയ്യാനുള്ള സുപ്രീം കോടതിയുടെ നീക്കം പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആറ്റക്കോയ പള്ളിക്കണ്ടി ഉദ്ഘാടനം ചെയ്തു. രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ജബ്ബാർ തടമ്പാട്ടുതാഴം, കെ. കബീർ, കെ.പി. ജോസ്, കെ.പി. കുമാരൻ, ടി.കെ. അബൂബക്കർ, പി.കെ. പ്രകാശൻ, പി. സൈനബ, കെ.ടി. രാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.