വളയം: ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയുടെ വിജയത്തിന് തിളക്കമേറെ. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സമര നായികക്ക് ഏഴു വിഷയങ്ങളിൽ എ പ്ലസും രണ്ടിൽ എയും ഒന്നിൽ സി പ്ലസും ലഭിച്ചു. പാമ്പാടി നെഹ്റു കോളജിൽ സഹോദരൻ ജിഷ്ണു മരിച്ചതിെൻറ കണ്ണീരുമായാണ് അവിഷ്ണ പരീക്ഷക്കിരുന്നത്. വാണിമേൽ ക്രസൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ് അവിഷ്ണ. പഠനത്തിൽ ഏറെ മുന്നിലായിരുന്ന അവിഷ്ണക്ക് ജിഷ്ണുവിെൻറ മരണത്തോടെ പരീക്ഷയുടെ അവസാന നാളുകളിൽ സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല. കണ്ണീരോടെയാണ് പരീക്ഷക്കിരുന്നത്. പരീക്ഷ കഴിഞ്ഞതോടെ ജിഷ്ണുവിെൻറ നീതിക്കായുള്ള സമര പോരാട്ടത്തിൽ ഈ കൊച്ചുമിടുക്കി ശ്രദ്ധാകേന്ദ്രമാവുകയുണ്ടായി. വിജയം ഏറെ സന്തോഷം നൽകുന്നുണ്ടെന്ന് അവിഷ്ണയും മാതാവ് മഹിജയും പിതാവ് അശോകനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.