വടകര: സമൂഹത്തിലും കടുംബത്തിലും സ്ത്രീക്ക് സംതൃപ്തമായ പദവിയും സുരക്ഷിതത്വവും നൽകുന്ന ഉത്തമ ജീവിതവ്യവസ്ഥയാണ് ഇസ്ലാമിക ശരീഅത്തെന്ന് ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് എ. റഹ്മത്തുന്നിസ പറഞ്ഞു. സംതൃപ്ത കുടുംബത്തിന് ഇസ്ലാമിക ശരീഅത്ത് എന്ന പ്രമേയവുമായി ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ചുവരുന്ന ദേശീയ കാമ്പയിെൻറ ഭാഗമായി വടകര ടൗൺഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ. ശരീഅത്ത് നിയമങ്ങളെക്കുറിച്ച ബോധവത്കരണത്തിലൂടെ മാറ്റിയെടുക്കാവുന്ന പ്രശ്നങ്ങൾ മാത്രമാണ് മുസ്ലിം സമൂഹത്തിൽ ഇന്നുള്ളതെന്നും ഒറ്റപ്പെട്ട വ്യതിചലനങ്ങളെ സാമാന്യവത്ക്കരിച്ച് മുസ്ലിം സമൂഹത്തെ ഒന്നടങ്കം പ്രതിരോധത്തിലാക്കി ഏക സിവിൽകോഡ് നടപ്പാക്കാനുള്ള ശ്രമം തിരിച്ചറിയണമെന്നും റഹ്മത്തുന്നിസ അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് ആർ.സി. സാബിറ അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ സംസ്ഥാന സമിതി അംഗം പി. റുക്സാന വിഷയം അവതരിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം പി.വി. റഹ്മാബി, എം.ജി.എം. സംസ്ഥാന വൈസ് പ്രസിഡൻറ് ബുഷ്റ നജാത്തിയ്യ, ജി.ഐ.ഒ ജില്ല പ്രസിഡൻറ് ഒ. റിസാന, ജില്ല വൈസ് പ്രസിഡൻറ് കെ. സുലൈഖ, സംസ്ഥാന സമിതി അംഗം കെ.ടി. നസീമ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.