കോഴിക്കോട്: വിവാഹമോചനം മുസ്ലിംകളിൽ മാത്രമാെണന്ന ധാരണ സൃഷ്ടിക്കുന്നത് ശരിയല്ലെങ്കിലും ശരീഅത്തിെൻറ പേരുപറഞ്ഞുള്ള അനീതികൾ തടയാൻ മഹല്ലുകളുടെ ശാക്തീകരണം അനിവാര്യമാെണന്ന് ചർച്ച സംഗമം. ജമാഅത്തെ ഇസ്ലാമി ദേശീയ തലത്തിൽ നടത്തുന്ന ‘സംതൃപ്ത കുടുംബത്തിന് ഇസ്ലാമിക ശരീഅത്ത്’ എന്ന ശരീ അത്ത് കാമ്പയിെൻറ ഭാഗമായി ജില്ല കമ്മിറ്റിയാണ് സംഗമം സംഘടിപ്പിച്ചത്. വിവാഹമോചനം മഹല്ലുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് നിഷ്കർഷിച്ചാൽ പള്ളി കമ്മിറ്റികൾക്ക് ഇടപെടാനാവുമെന്ന് വിഷയം അവതരിപ്പിച്ച മാധ്യമം- മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു. അങ്ങനെയൊരു സംവിധാനത്തിന് മഹല്ലുകളെ ശക്തിപ്പെടുത്താൻ മതസംഘടനകൾ വിചാരിച്ചാൽ എളുപ്പം കഴിയും. ശരീഅത്തിനെ വിമർശിക്കുന്നത് അതേപ്പറ്റി അറിയാത്തവരാണ്. ശരീഅത്തിെൻറ അടിസ്ഥാനത്തിൽ നിന്നു കൊണ്ടുള്ള കാലോചിതമായ മാറ്റം വേണം. മാനവികത, ക്രമസമാധാനം, സാമൂഹിക നീതിയിലധിഷ്ഠിതമായ ക്രയവിക്രയം തുടങ്ങിയവയെല്ലാം ശരീഅത്തിെൻറ മുഖ്യ തത്ത്വങ്ങളാണ്. മുത്തലാഖിെൻറ പേരിലുള്ള പ്രധാനമന്ത്രി മോദിയുടെ നീക്കം തികച്ചും രാഷ്ട്രീയമാണ്. വ്യക്തിനിയമത്തിെൻറ ദുരുപയോഗത്തെപ്പറ്റി സമുദായത്തിനകത്ത് ബോധവത്കരണം വേണം. ശരീഅത്ത് നിയമങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്താൻ തയാറാകണം. ശരീഅത്തിൽനിന്ന് അകന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. ഏകസിവിൽകോഡിനെതിരെ രൂപപ്പെട്ട വിവിധ മതസംഘടനകളുടെ കൂട്ടയ്മയാണ് ഒാൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ബോർഡ്. ബോർഡിെൻറ പരിമിതികളെക്കുറിച്ചും മുസ്ലിം നേതൃത്വം ബോധവാന്മാരാകേണ്ടതുണ്ട്. കാസിം ഇരിക്കൂർ, ടി.പി. ചെറൂപ്പ, വി.എ. കബീർ, മുക്കം മുഹമ്മദ്, അഡ്വ. അഹമ്മദ് കുട്ടി പുത്തലത്ത്, സസീമ ഒാമശ്ശേരി എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫൈസൽ പൈങ്ങോട്ടായി സ്വാഗതവും അസി. സെക്രട്ടറി ടി.എം. ശരീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.