കോഴിക്കോട്: അടിച്ചമർത്തുന്ന അധികാരവർഗമാണ് പൊലീസ് എന്ന ജനങ്ങളുടെ മനോഭാവത്തിന് മാറ്റമുണ്ടാകണമെന്ന് ജില്ല പൊലീസ് മേധാവി ജെ. ജയനാഥ്. കേരള പൊലീസ് അസോസിയേഷൻ (െക.പി.എ) ജില്ല സമ്മേളനത്തിെൻറ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ഏത് പ്രശ്നത്തിനും ബഹുഭൂരിപക്ഷം ജനങ്ങളും സമീപിക്കുന്നത് പൊലീസിനെയാണെന്നത് ജനങ്ങളുടെ വിശ്വാസമാണ് കാണിക്കുന്നത്. ഇത് കാത്തുസൂക്ഷിക്കേണ്ടത് െപാലീസിെൻറ കടമയാണ്. മറ്റ് ജില്ലകളിലെ പൊലീസ് അസോസിയേഷനുകളെ അപേക്ഷിച്ച് ജില്ലയിലെ അസോസിയേഷൻ കൂടുതൽ കാര്യക്ഷമമാണ്. രാത്രി പട്രോളിങ് ഉൾപ്പെടെ പല പദ്ധതികളും വിചാരിച്ചതിലും വേഗത്തിൽ നടപ്പാക്കാൻ സാധിച്ചു. പൊലീസിെൻറ ജോലിഭാരം കുറക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.വി. പവിത്രൻ അധ്യക്ഷത വഹിച്ചു. പി. ബൈജു, സൗത് അസി. കമീഷണർ അബ്ദുൽ ഖാദർ, കെ.പി.എ സംസ്ഥാന പ്രസിഡൻറ് ടി.എസ്. ബൈജു, പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി ആർ. ബാലകൃഷ്ണൻ, നിറാസ് തുടങ്ങിയവർ സംസാരിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി പി.ജി. അനിൽ സംഘടന റിപ്പോർട്ടും ജില്ല സെക്രട്ടറി ജി.എസ്. ശ്രീജിഷ് പ്രവർത്തന റിേപ്പാർട്ടും ട്രഷറർ എം.ജി. രാജീവ് വരവ്-ചെലവ് കണക്കും ഒാഡിറ്റ് കമ്മിറ്റി അംഗം എസ്. സജീവ് ഒാഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ പി. ബൈജു സ്വാഗതവും ജനറൽ കൺവീനർ വി. സുരജ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.