മാവൂർ: വ്യാപകമായി തകർന്ന് യാത്രാദുരിതം രൂക്ഷമായ മാവൂർ പൈപ്പ്ലൈന് റോഡിെൻറ നവീകരണത്തിന് വഴിതെളിയുന്നു. ഗ്രാമപഞ്ചായത്ത് അനുവദിച്ച 10 ലക്ഷം ഉപയോഗിച്ച് തെങ്ങിലക്കടവ് മുതൽ പുത്തൻകുളം വരെയും േബ്ലാക്ക് പഞ്ചായത്ത് അനുവദിച്ച അഞ്ചു ലക്ഷം ഉപയോഗിച്ച് പൈപ്പ്ലൈന് ജങ്ഷൻ മുതൽ പനേങ്ങാട് മുല്ലപ്പള്ളി വരെയും ടാറിങ് പ്രവൃത്തി കഴിഞ്ഞ ദിവസം തുടങ്ങി. ശേഷിക്കുന്ന ഭാഗം ടാർ ചെയ്യുന്നതിന് ഫണ്ട് അനുവദിക്കുമെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് ശനിയാഴ്ച പ്രഖ്യാപിച്ചതോടെയാണ് റോഡിെൻറ നവീകരണത്തിന് വഴിതെളിയുന്നത്. പുത്തൻകുളം മുതൽ പൈപ്പ്ലൈന് ജങ്ഷൻ വരെയും മുല്ലപ്പള്ളി മുതൽ പി.എച്ച്.ഇ.ഡി വരെയുമാണ് നന്നാക്കാൻ േശഷിക്കുന്നത്. ഇതിൽ പലഭാഗവും തകർന്ന് പൂർണമായി ഗതാഗതയോഗ്യമല്ലാത്ത സ്ഥിതിയിലാണ്. ടാറിങ്ങും റോഡ് ഉയര്‍ത്തുന്നതടക്കമുള്ള പരിഷ്കരണപ്രവൃത്തിയും നടത്തുന്നതിനെ റോഡിെൻറ ഉടമസ്ഥാവകാശമുള്ള വാട്ടര്‍ അതോറിറ്റി എതിർത്തതാണ് റോഡിെൻറ ശോച്യാവസ്ഥക്ക് ഇടയാക്കിയത്. റോഡ് പൊതുവാഹനങ്ങൾ ഓടാനുള്ളതല്ലെന്നും നഗരത്തിലേക്ക് പൈപ്പ്ലൈന് കൊണ്ടുപോകാനും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ സർവിസ് നടത്താനുമാണ് നിര്‍മിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് നവീകരണത്തെ അതോറിറ്റി രേഖാമൂലം എതിർത്തത്. തദ്ദേശഭരണ സ്ഥാപനങ്ങളോ ജനപ്രതിനിധികളോ വഴി അനുവദിക്കുന്ന ഫണ്ട് ഉപയോഗിച്ച് റോഡിലെ കുണ്ടും കുഴികളും അടക്കാന്‍ അറ്റകുറ്റപ്പണി നടത്തുന്നതില്‍ എതിര്പ്പിെല്ലന്നും നേരത്തേ അറിയിച്ചിരുന്നു. ഒടുവിൽ നിരന്തര സമ്മർദങ്ങളുടെ ഫലമായി വ്യവസ്ഥകളോടെ ടാറിങ്ങിന് അനുമതി നൽകുകയായിരുന്നു. അതനുസരിച്ചാണ് ഇപ്പോൾ പ്രവൃത്തി നടക്കുന്നത്. 1971ല്‍ നഗര ജലവിതരണ പദ്ധതിപ്രകാരം വാട്ടര്‍ അതോറിറ്റിയാണ് റോഡ് നിര്‍മിച്ചത്. പ്രവൃത്തി നടത്തുന്നതിനെ വാട്ടർ അതോറിറ്റി എതിർത്തതിനാൽ പൈപ്പ്ലൈന് റോഡിനെ കൂളിമാട്-മാവൂര്‍-തെങ്ങിലക്കടവ് റോഡിെൻറ ബൈപാസ് ആക്കി മാറ്റാനുള്ള അഡ്വ. പി.ടി.എ. റഹീം എം.എൽ.എയുടെ പദ്ധതി വേണ്ടെന്നുവെച്ചിരുന്നു. നിരവധി ജനങ്ങളുടെ ആശ്രയമായ റോഡിെൻറ ചിലഭാഗം വർഷങ്ങൾക്കുമുമ്പ് യു.സി. രാമന് എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് ടാറിങ് നടത്തിയത് മാത്രമാണ് പൈപ്പ്ലൈന് റോഡിൽ നടന്ന പ്രവൃത്തി. എന്നാൽ, ഇതും തകർന്ന നിലയിലായിരുന്നു. ജില്ല പഞ്ചായത്തിെൻറ 2017-18 പദ്ധതിയിൽ മാവൂർ ഡിവിഷനിലെ പ്രവൃത്തിയിൽ ഒന്നാം ഇനമായി പൈപ്പ്ലൈന് റോഡ് ടാറിങ് ഉൾപ്പെടുത്തുമെന്നാണ് റീന മുണ്ടേങ്ങാട്ട് ശനിയാഴ് ച പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.