കോഴിക്കോട്: താമരശ്ശേരി ചുരം 15 മിനിറ്റ് കൊണ്ട് കയറാനുള്ള റോപ് വേ സംവിധാനം ഒരുങ്ങുന്നു. കോഴിക്കോട്, വയനാട് ജില്ലകളിലെ ടൂറിസം പ്രമോഷൻ കൗൺസിലുകളുടെ ആഭിമുഖ്യത്തിലാണ് റോപ് വേ നിർമാണം നടക്കുക. പദ്ധതിയുടെ പ്രാരംഭഘട്ട ചർച്ച ജില്ല കലക്ടറുടെ ചേംബറിൽ നടന്നു. പ്രകൃതിയോട് ഇണങ്ങുന്ന തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങളാണ് പദ്ധതിക്ക് ഉപയോഗിക്കുക. ഇതിനുള്ള തയാറെടുപ്പുകൾ യോഗം ചർച്ച ചെയ്തു. ജില്ല കലക്ടർ യു.വി. ജോസ്, താമരശ്ശേരി സഹസിൽദാർ സി. മുഹമ്മദ് റഫീഖ്, ഡി.എഫ്.ഒ കെ.കെ. സുനിൽകുമാർ, വയനാട് ചേംബർ ഓഫ് കോമേഴ്സ് ജനറൽ സെക്രട്ടറി ഇ.പി. മോഹൻദാസ്, പ്രസിഡൻറ് ജോണി പാറ്റാനി, ടൂറിസം ജോയൻറ് ഡയറക്ടർ എം.വി. കുഞ്ഞിരാമൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.