ശുചിത്വ കാമ്പയിൻ ജില്ലതല ഉദ്ഘാടനം പന്തീരാങ്കാവ്: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിെൻറ ഭാഗമായി ജില്ലതല ശുചിത്വ കാമ്പയിൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് എൻ. മനോജ് കുമാർ, പഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി, വൈസ് പ്രസിഡൻറ് മനോജ് പാലാത്തൊടി എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധയിടങ്ങൾ ശുചീകരിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് ശുചീകരണ പ്രവർത്തനത്തിെൻറ ഭാഗമായി ശുചിത്വ ഹർത്താൽ ആചരിച്ചു. പഞ്ചായത്തിലെ മുഴുവൻ വാർഡിലും അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. വ്യാപാരികൾ കടകളടച്ചാണ് പരിപാടിയിൽ പങ്കാളികളായത്. രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടന- ആരോഗ്യ പ്രവർത്തകർ എന്നിവർ മാലിന്യ നിർമാർജന പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.