മുതലാളിത്തം പരിസ്ഥിതി തള്ളിപ്പറയുന്നത് യാദൃച്ഛികതയല്ല -കോടിയേരി മുതലാളിത്തം പരിസ്ഥിതി സംരക്ഷണം തള്ളിപ്പറയുന്നത് യാദൃച്ഛികതയല്ല -കോടിയേരി കോഴിക്കോട്: സ്വന്തം വളർച്ചക്ക് ശാസ്ത്രത്തെയും മൂലധനത്തെയും ഉപയോഗിച്ച മുതലാളിത്തം, ഇന്ന് പരിസ്ഥിതി സംരക്ഷണത്തെപ്പോലും തള്ളിപ്പറയുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാർക്സിെൻറ മൂലധനത്തിെൻറ 150ാം വാർഷികഭാഗമായി കേളുഏട്ടൻ പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച 'മൂലധനത്തിെൻറ സമകാലികത' സെമിനാർ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കൻ പ്രസിഡൻറ് ട്രംപ്, പാരിസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയത് യാദൃച്ഛികതയല്ല. മുതലാളിത്തത്തിെൻറ സഹജസ്വഭാവമാണത്. കാലാവസ്ഥവ്യതിയാനമെന്നതുതന്നെ തട്ടിപ്പെന്ന് പറയുന്ന ട്രംപ് പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ തലവനായി പരിസ്ഥിതിപ്രവർത്തനത്തെ എതിർക്കുന്നയാളെ നിയമിച്ച് പുതിയ സന്ദേശം നൽകിക്കഴിഞ്ഞു. സാേങ്കതികവിദ്യയെ ലാഭം കൂടുതൽ കിട്ടാനാണ് മുതലാളിത്തം ഉപയോഗിക്കുന്നത്. ജനജീവിതത്തിനും പരിസ്ഥിതിക്കും അനുകൂലമായ സാേങ്കതികവിദ്യ രൂപപ്പെടുത്തണമെന്ന് മാർക്സ് പരിസ്ഥിതിവാദികളുണ്ടാവുംമുമ്പുതന്നെ പറഞ്ഞിട്ടുണ്ട്. അതിനർഥം പ്രകൃതിയെ തൊടാൻ പാടില്ല എന്നല്ല. പ്രകൃതിയെ മനുഷ്യസമൂഹത്തിനായി ഉപയോഗിക്കുകയാണ് വേണ്ടത്. ദലിത്-ന്യൂനപക്ഷ പീഡനങ്ങളും സാമ്പത്തികപ്രശ്നങ്ങളും പെരുകി മുതലാളിത്തത്തിന് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോവാൻ ശക്തിയില്ലെന്ന് തെളിഞ്ഞുകഴിഞ്ഞു. ഇൗ സാഹചര്യത്തിൽ സോഷ്യലിസത്തിന് മാത്രമേ ബദലാകാനാവൂ. അതിന് മാർക്സിെൻറ മൂലധനം ചർച്ച ചെയ്ത് സോഷ്യലിസത്തിനായുള്ള പോരാട്ടത്തിന് ആശയദൃഢതയുണ്ടാക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. കേളുഏട്ടൻ പഠനകേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. കെ.എൻ. രവീന്ദ്രനാഥ്, ഡോ.കെ.എൻ. ഗണേശ്, ഡോ. കെ.എം.അനിൽ എന്നിവർ വിഷയമവതരിപ്പിച്ചു. സി.പി.എം ജില്ലസെക്രട്ടറി പി. മോഹനൻ, കെ.കെ.സി. പിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.