മാംസവ്യാപാര സംരക്ഷണ കൺവെൻഷൻ ജൂലൈ നാലിന്​

മാംസവ്യാപാര സംരക്ഷണ കൺവെൻഷൻ കോഴിക്കോട്: മാംസവ്യാപാര സംരക്ഷണ സംസ്ഥാന കൺവെൻഷൻ ജൂലൈ നാലിന് രാവിലെ 10ന് ന്യൂ നളന്ദ ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ മാംസവ്യാപാര അനുബന്ധമേഖലയിൽ കേന്ദ്രസർക്കാറി​െൻറ പുതിയ ഇടപെടൽ വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. ഇൗ മേഖലയിൽ ഉപജീവനം നടത്തുന്നവർ പുതിയ സാഹചര്യത്തെ ഭീതിയോടെയാണ് കാണുന്നത്. വ്യാപാരി വ്യവസായി സമിതിയും സി.െഎ.ടി.യുവും മീറ്റ് ഡീലേഴ്സ് അസോസിയേഷനും സംയുക്തമായി ഇതിനെതിരെ പ്രതിഷേധിക്കും. കൺവെൻഷനിൽ സംസ്ഥാനവ്യാപകപ്രക്ഷോഭത്തിന് രൂപം നൽകും. സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ വി.കെ.സി. മമ്മദ്കോയ എം.എൽ.എ, പി.കെ. മുകുന്ദൻ, സി.കെ. വിജയൻ, ടി.വി. കുഞ്ഞീൻകോയ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.