മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ ഊർജശോഭ പദ്ധതി

മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ ഊർജശോഭ പദ്ധതി മുക്കം: ഹയർ സെക്കൻഡറി സ്കൂളിൽ 'ഊർജശോഭ' പദ്ധതിക്ക് തുടക്കം. പദ്ധതിയിലൂടെ സ്കൂളിലെ 200 വിദ്യാർഥികൾക്ക് എൽ.ഇ.ഡി ബൾബുകൾ വിതരണം ചെയ്തു. ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 150 രൂപയോളം വിലവരുന്ന ഒമ്പതു വാട്ട്സ് എൽ.ഇ.ഡി ബൾബുകൾ 60 രൂപക്ക് രണ്ടു വർഷത്തെ വാറൻറിയിലാണ് വിതരണം ചെയ്തത്. ലഘുലേഖയും വിതരണം ചെയ്തു. മുക്കം നഗരസഭയിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാലയങ്ങളിലായി 2000 ബൾബുകൾ വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്ന് പദ്ധതി വിശദീകരിച്ച് ഊർജ സംരക്ഷണ സമിതി കൺവീനർ എസ്. അജേഷ് പറഞ്ഞു. 2017-18 അധ്യയനവർഷത്തെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ നിർവഹിച്ചു. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, യു.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കൗൺസിലർ ബിന്ദു രാജൻ, സ്മാർട്ട് എനർജി ജില്ല കോഒാഡിനേറ്റർ സിജേഷ്, ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കം മേഖല പ്രതിനിധി ബോബി ജോസഫ്, പി.ടി.എ പ്രസിഡൻറ് സുനിൽകുമാർ, പ്രധാനാധ്യാപിക സാലി ടി. മാത്യു, വീരാൻകുട്ടി എന്നിവർ സംസാരിച്ചു. ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും മുക്കം: മുത്തേരി ക്ഷീരോൽപാദക സഹകരണ സംഘത്തി​െൻറയും സർക്കാർ ആയുർവേദ വകുപ്പി​െൻറയും ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും പ്രതിരോധ മരുന്ന് വിതരണവും നടത്തി. നഗരസഭ അധ്യക്ഷൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് പത്മനാഭൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഇ.പി. അരവിന്ദൻ, ടി.ടി. സുലൈമാൻ, പ്രജിത പ്രദീപ്, സീനിയർ മെഡിക്കൽ ഓഫിസർ ഡോ. സത്യവതി, ഡോ. അഭിലാഷ്, ഡോ. ജസീന, ഡോ. അഞ്ജന, വിനോദ് വാര്യർ, സി.കെ. ദിവാകരൻ എന്നിവർ സംസാരിച്ചു. ഡോ. നിഷാദ്, ഡോ. അഭിലാഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.