കൊടുവള്ളിയിൽ മഴക്കാല രോഗപ്രതിരോധ ശുചിത്വ യജ്ഞം കൊടുവള്ളി: നഗരസഭ ഭരണസമിതി, ആരോഗ്യ വകുപ്പ്, പൊലീസ്, ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പ് എന്നിവ സംയുക്തമായി മഴക്കാല രോഗപ്രതിരോധ നിവാരണ ശുചിത്വ യജ്ഞത്തിന് തുടക്കമിട്ടു. ഇതിെൻറ ഭാഗമായി വാഹന പ്രചാരണ ജാഥയും വീടുകളിലും സ്ഥാപനങ്ങളിലും മിന്നൽ പരിശോധനയും ശുചീകരണ പ്രവൃത്തികളും നടത്തി. വൃത്തിഹീനമായി പ്രവർത്തിക്കുന്ന ഹോട്ടലുകൾ, കൂൾബാറുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവക്ക് നോട്ടീസ് നൽകി. ജൂലൈ ഒന്നാം തീയതിക്കുള്ളിൽ പോരായ്മകൾ നികത്തിയിട്ടില്ലെങ്കിൽ ഇവ അടച്ചുപൂട്ടൽ നടപടി സ്വീകരിക്കും. പ്രവർത്തനങ്ങൾക്ക് നഗരസഭ അധ്യക്ഷ ശരീഫ കണ്ണാടിപ്പൊയിൽ, ഉപാധ്യക്ഷൻ എ.പി. മജീദ്, സ്ഥിരം സമിതി അധ്യക്ഷൻ വി.സി. നൂർജഹാൻ എന്നിവർ നേതൃത്വം നൽകി. കൗൺസിലർ സി.പി. നാസർകോയ തങ്ങളുടെ നേതൃത്വത്തിൽ പാലക്കുറ്റി അങ്ങാടിയും പരിസരവും ശുചീകരിച്ചു. ശുചിത്വ കേരളം കാമ്പയിെൻറ ഭാഗമായി എളേറ്റിൽ ജി.എം.യു.പി സ്കൂളിൽ ജെ.ആർ.സി ക്ലബിെൻറ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പ്രധാനാധ്യാപകൻ എം. അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. എ.കെ. മൂസക്കുട്ടി, എം.ടി. അബ്ദുൽ സലീം, എം. സുജാത എന്നിവർ നേതൃത്വം നൽകി. കൊടുവള്ളി മുത്തമ്പലംതോട് സി.പി.എം പ്രവർത്തകർ ശുചീകരിച്ചു. കൗൺസിലർ കെ. ബാബു, ടി. കുട്ടികൃഷ്ണൻ, ശ്രീധരൻ, ടി.കെ. പ്രവീൺ ദാസ്, ടി. രവീന്ദ്രൻ, ഇ.കെ. സത്യചന്ദ്രൻ, ടി.കെ. സത്യൻ, സ്മിത സത്യചന്ദ്രൻ, ബുഷ്‌റ, മധു എന്നിവർ നേതൃത്വം നൽകി. പാലക്കുറ്റി: കൊടുവള്ളി സർവിസ് സഹകരണ ബാങ്കിെൻറ ആഭിമുഖ്യത്തിൽ സഹകരണ വകുപ്പിെൻറ ഹരിതം സഹകരണം പദ്ധതിയുടെ വൃക്ഷത്തൈ നട്ടു. പാലക്കുറ്റി എ.എം.എൽ.പി സ്കൂൾ മുറ്റത്ത് മുനിസിപ്പൽ കൗൺസിലർ സി.പി. നാസർകോയ തങ്ങളാണ് വൃക്ഷത്തൈ നട്ടത്. ബാങ്ക് ഡയറക്ടർ സറീന സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ടി.വി. മജീദ്, എ.പി. സിദ്ദീഖ്, സൈനബ, പി.ടി. ഷാജിർ, പി. ഉണ്ണിരാജൻ, പി. സലീം മേച്ചേരി, അഷ്റഫ്, ആബിദ് എന്നിവർ പങ്കെടുത്തു. എം.കെ. ഇബ്രാഹിം സ്വാഗതവും തട്ടങ്ങൽ റഷീദ് നന്ദിയും പറഞ്ഞു. കളരാന്തിരി സൗത്ത് ഡിവിഷനിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് കൗൺസിലർ അനീസ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.