എലത്തൂർ: പുതിയാപ്പയിൽ . ചെട്ടികുളം ഒറ്റത്തെങ്ങിൽ പുറായി ബാലെൻറ ഭാര്യ ദേവി (57), മകൾ ബവിഷ (23) എന്നിവരാണ് ദാരുണമായി മരിച്ചത്. ബുധനാഴ്ച രാവിലെ 9.30ന് പുതിയാപ്പ ഹൈസ്കൂളിന് മുൻവശമാണ് അപകടം. തോട്ടത്തിൽ ടെക്സ്റ്റൈൽസ് ജീവനക്കാരിയായ ദേവിയും നടക്കാവ് ഇറ ആർക്കിടെക്ടിൽ ഡ്രാഫ്റ്റ്സ്മാനായ ബവിഷയും ജോലിക്കിറങ്ങിയതായിരുന്നു. പുതിയാപ്പയെത്തിയപ്പോൾ സ്കൂട്ടർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽനിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ലോറിക്കടിയിലേക്ക് മറിഞ്ഞുവീണ ഇരുവരും തൽക്ഷണം മരിച്ചു. സ്കൂട്ടർ ഒാടിച്ചത് ബവിഷയായിരുന്നു. ദേവിയുടെ മറ്റു മക്കൾ: ബിപിൻ (കേഫ സെൻറർ), ബവിൻ (ഒാേട്ടാ ഡ്രൈവർ). മരുമകൾ: വിദ്യ(കുന്ദമംഗലം). സഹോദരങ്ങൾ: കൃഷ്ണൻ, ലക്ഷ്മി (സ്റ്റാഫ് നഴ്സ് തലക്കുളത്തൂർ ഹെൽത്ത് സെൻറർ), നിർമല, പരേതയായ സരസു. പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു. ലോറി ഡ്രൈവർ കൊല്ലം സ്വദേശി ജയനെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു. photo: bhavisha (23) ഭവിഷ്യ devi (57) ദേവി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.