​'ലാപ്​ടോപ്​ വിട്രൻ യോജന' പദ്ധതിയെന്ന പേരിൽ വ്യാജ വാട്​സ്​ആപ്​​ സന്ദേശം പ്രചരിക്കുന്നു​

കോഴിക്കോട്: യുവജനങ്ങൾക്കായി കേന്ദ്ര സർക്കാർ 'ലാപ്ടോപ് വിട്രൻ യോജന -2017' പദ്ധതിയിലൂടെ സൗജന്യമായി ലാപ്ടോപ് നൽകുന്നുവെന്നും ജൂലൈ 31നകം രജിസ്റ്റർ ചെയ്യണമെന്നുമുള്ള വ്യാജ സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നു. വാട്സ്ആപ്പുകളിലൂടെയാണ് കൂടുതലായും സന്ദേശമെത്തുന്നത്. എന്നാൽ, ഇതുവെര കേന്ദ്ര സർക്കാർ ഇത്തരമൊരു പദ്ധതി െകാണ്ടുവന്നതായി ഒൗദ്യോഗിക വിവരമില്ല. സർക്കാർ പദ്ധതികളുടെ വെബ്സൈറ്റുകളിലും ഇങ്ങനെയൊന്നില്ല. സൗജന്യമായി ലാപ്ടോപ് ലഭിക്കാനായി ഒാൺലൈനിൽ രജിസ്റ്റർ ചെയ്യാനും സുഹൃത്തുക്കൾക്ക് ഇൗ വിവരം ഷെയർ ചെയ്യാനുമാണ് ആദ്യം സന്ദേശം വരുക. മെസേജിൽ കാണുന്ന ലിങ്കിൽ പ്രേവശിച്ചാൽ പ്രധാനമന്ത്രി മോദിയുടെ ചിത്രമുള്ള പേജിൽ സൗജന്യ ലാപ്ടോപ്പിന് ഒാൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ട വിധം വിവരിക്കും. അവസാന തീയതി ജൂലൈ 31നാണെന്നും യുവജനങ്ങൾക്കിത് സുവർണാവസരമാണെന്നും വെബ്സൈറ്റിൽ പറയുന്നുണ്ട്. സ്വകാര്യ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന ഉറപ്പുംനൽകുന്നു. രജിസ്ട്രേഷ​െൻറ ആദ്യ ഭാഗം പൂർത്തിയായാൽ ഇൗ സന്ദേശം 12 വാട്സ്ആപ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തതിനുശേഷം അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കാമെന്നാണ് കാണിക്കുക. ഇതിനകം 65 ലക്ഷത്തിലധികം പേർ ഇൗ പദ്ധതിയിൽ രജിസ്റ്റർ ചെയ്തതായി വെബ്സൈറ്റിൽ പറയുന്നുണ്ട്. ഫൈനൽ സ്റ്റേജിനുശേഷം രജിസ്ട്രേഷൻ ഉറപ്പുവരുത്താൻ ചെറിയൊരു തുക നൽകാനും നിർേദശം വരും. ലാപ്ടോപ് കിട്ടിയില്ലെങ്കിൽ പണം തിരിച്ചുനൽകുമെന്ന ഗാരൻറിയും നൽകും. ലക്ഷക്കണക്കിനാളുകളാണ് ഇത്തരം സന്ദേശങ്ങളും ലിങ്കുകളും ഫോർവേഡ് ചെയ്യുകയും രജിസ്ട്രേഷൻ നടത്തി വഞ്ചിതരാവുകയും ചെയ്യുന്നത്. ഇത്തരം വ്യാജ ലിങ്കുകളിൽ പോയി വഞ്ചിതരാകരുതെന്നും പദ്ധതികൾ കൃത്യമായി ജനങ്ങളിലെത്തിക്കുന്നുണ്ടെന്നും സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട സൈറ്റുകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.