കൊയിലാണ്ടി: സേലത്ത് ബൈക്കപകടത്തിൽ കൊയിലാണ്ടി സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. കൊയിലാണ്ടി മമ്മാക്കൻറകത്ത് അബ്ദുറഹിമാൻ കുട്ടി-റസിയ ദമ്പതികളുടെ മകൻ റാസൽ അലി (22), കൊയിലാണ്ടി കൊല്ലം തറമലകത്ത് അബ്ദുറഹ്മാൻ കുട്ടിയുടെയും (ഖത്തർ) നസീമയുടെയും മകൻ ആദിൽ (22) എന്നിവരാണു മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് ബുധനാഴ്ച രാവിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. മൂടാടി മലബാർ കോളജിൽനിന്ന് ബിരുദ പഠനം കഴിഞ്ഞ ഇരുവരും പഠനസംബന്ധമായ ആവശ്യത്തിന് ചൊവ്വാഴ്ച രാത്രിയാണ് പോണ്ടിച്ചേരിയിലേക്കു പുറപ്പെട്ടത്. ആദിലിെൻറ സഹോദരങ്ങൾ: അസ്ലഹ് (ഖത്തർ) അജ്മൽ, അബ്ദുല്ല, ആലിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.