കോഴിക്കോട്: അത്തോളി വില്ലേജിൽ അടുവാട് ദേശത്ത് ഭൂമിക്ക് കൈവശ രേഖ നൽകുന്നതിനും നികുതി സ്വീകരിക്കുന്നതിനുമായി ജൂലൈ മൂന്ന് മുതൽ സർേവ നടപടികൾ ആരംഭിക്കാൻ ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കൈവശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും കരം ഒടുക്കുന്നതിന് അനുമതിക്കുമായി പ്രദേശത്തെ 24 പേർ ജില്ല കലക്ടറെ സമീപിച്ചിരുന്നു. മിച്ചഭൂമിയും കൈവശ ഭൂമിയും അളന്നുതിട്ടപ്പെടുത്തുന്നതിനായി അധികൃതർ നേരത്തെ സർേവ നടപടികൾ തുടങ്ങിയിരുന്നുവെങ്കിലും പ്രദേശവാസികൾ തടസ്സപ്പെടുത്തിയിരുന്നു. ഇതേതുടർന്നാണ് ബന്ധപ്പെട്ടവരുടെ യോഗം ജില്ല കലക്ടർ വിളിച്ചു ചേർത്തത്. ഡിഫൻസ് പെൻഷൻ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യും കോഴിക്കോട്: ജില്ലയിലെ വിവിധ ട്രഷറികളിൽ നിന്നും ഡിഫൻസ് പെൻഷൻ (ആർമി, എയർഫോഴ്സ്, നേവി, ഡിഫൻസ് സിവിലിയൻ) വാങ്ങുന്ന പെൻഷൻകാർക്ക് കണ്ണൂർ ഡിഫൻസ് പെൻഷൻ ഡിസ്ബർസിംഗ് ഓഫിസ് മുഖാന്തരം അവരവർക്ക് സൗകര്യമുള്ള ദേശസാത്കൃത, ഷെഡ്യൂൾ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യാൻ തീരുമിച്ചു. ഇതിനായി ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പും ടെലിഫോൺ നമ്പറും ഇപ്പോഴത്തെ മേൽവിലാസവും സഹിതം ജൂലൈ ഏഴിനു മുമ്പ് അതത് ട്രഷറികളിൽ ഹാജരാക്കണമെന്ന് ഡി.പി.ഡി.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.