ശമ്പളം ലഭിച്ചില്ല: ടൈല്‍ ഫാക്ടറി മാനേജറെ തൊഴിലാളികള്‍ െഘരാവോ ചെയ്തു

കോഴിക്കോട്: പുതിയറ കോമണ്‍വെല്‍ത്ത് ടൈല്‍ ഫാക്ടറി മാനേജറെ തൊഴിലാളികള്‍ െഘരാവോ ചെയ്തു. മൂന്ന് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് മാനേജര്‍ പി. ബപിനിനെ െഘരാവോ ചെയ്തത്. ബുധനാഴ്ച രാവിലെ ഒമ്പതിന് തുടങ്ങിയ ഉപരോധം രണ്ടുവരെ തുടര്‍ന്നു. മെഡിക്കല്‍ കോളജ് എസ്.ഐ അനില്‍കുമാറി​െൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ചു. തുടർന്ന് ഫാക്ടറി അധികൃതരുമായി വ്യാഴാഴ്ച ചര്‍ച്ച നടത്താമെന്ന എസ്.ഐയുടെ ഉറപ്പിനെ തുടര്‍ന്ന് തൊഴിലാളികള്‍ പിരിഞ്ഞുപോവുകയായിരുന്നു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി എന്നീ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു െഘരാവോ. കെ. ജശ്വന്ത്, വി. സുന്ദരന്‍, പ്രശാന്ത് കളത്തിങ്കല്‍, കെ. രമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. photo: AB 6
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.