വിജയയാത്രക്ക്​ ശേഷം ശങ്കരാചാര്യന്മാർ മടങ്ങി

കോഴിക്കോട്: കേരള വിജയ യാത്രയുമായി കോഴിക്കോെട്ടത്തിയ ശൃംഗേരി ശങ്കരാചാര്യന്മാരായ ഭാരതി തീർഥയും വിധുശേഖര ഭാരതിയും രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മടങ്ങി. സന്ദർശനത്തി​െൻറ രണ്ടാം ദിവസമായ തിങ്കളാഴ്ച വിധുശേഖര ഭാരതി തളിയിലെ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി. തളി ബ്രാഹ്മണ സമൂഹമഠം വിദ്യാഭാരതി പാഠശാല ഭാരതി തീർഥ ഉദ്ഘാടനം ചെയ്തു. പാദപൂജയും ദർശനവും നടന്നു. വൈകീട്ട് ഇരുവരും കണ്ണൂരിേലക്ക് മടങ്ങി. കല്ലായ് റോഡ് ആര്യവൈദ്യശാല -ജങ്ഷനിൽ തളി ബ്രാഹ്മണ സമൂഹ മഠം പ്രസിഡൻറ് പി. ധർമരാജൻ, സെക്രട്ടറി വി.പി.രവി, സ്വാഗത സംഘം ചീഫ് കോഒാഡിനേറ്റർ ആർ. രാജഗോപാലകൃഷ്ണൻ എന്നിവർ സ്വീകരിച്ച് തളി ബ്രാഹ്മണ സമൂഹ മഠത്തിലേക്ക് ആനയിച്ചു. പുരോഹിതന്മാരായ എൻ.കെ.വെങ്കിടാചല വാധ്യാർ, എം.ആർ. വെങ്കിട്ടരാമവാദ്ധ്യാർ, രഘു വാദ്ധ്യാർ, ശ്രീനാഥ് ശർമ, ബാലസുബ്രഹ്മണ്യ ശർമ എന്നിവർ പൂർണകുംഭം നൽകി സ്വീകരിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, വാർഡ് കൗൺസിലർ അഡ്വ.പി.എം.നിയാസ് എന്നിവർ സന്നിഹിതരായിരുന്നു. തളി മഹാഗണപതി - ബാലസുബ്രഹ്മണ്യ ക്ഷേത്രം, വേട്ടക്കൊരുമകൻ ക്ഷേത്രം എന്നിവയുടെ നവീകരണ - മഹാകുംഭാഭിഷേക പ്രവർത്തനത്തിന് നാന്ദി കുറിച്ച് -- ലക്ഷദീപ പ്രോജ്വലനം ശങ്കരാചാര്യന്മാർ നിർവഹിച്ചു. തുടർന്ന് അനുഗ്രഹ പ്രഭാഷണവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.