നികുതി സ്വീകരിക്കാത്തതിൽ വില്ലേജ്​ ഒാഫിസിൽ കുത്തിയിരിപ്പ്​ സമരം നടത്തി

അത്തോളി: ഗ്രാമപഞ്ചായത്തിലെ കൊടശ്ശേരി പെരളിമലയിലെ 24 കുടുംബങ്ങളുടെ ഭൂനികുതി വില്ലേജ് ഉദ്യോഗസ്ഥർ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പട്ടികജാതി ക്ഷേമസമിതിയുെടയും കേരള കർഷക തൊഴിലാളി യൂനിയ​െൻറയും നേതൃത്വത്തിൽ അത്തോളി വില്ലേജ് ഒാഫിസിൽ കുത്തിയിരിപ്പ് സമരം നടത്തി. ജില്ലപഞ്ചായത്ത് അംഗം എ.എം. വേലായുധൻ ഉദ്ഘാടനം ചെയ്തു. സമരത്തെതുടർന്ന് കൊയിലാണ്ടി തഹസിൽദാർ എൻ. റംല അത്തോളി വില്ലേജ് ഒാഫിസിലെത്തി സമരക്കാരുമായി ചർച്ച നടത്തി. 30നകം രേഖകൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കാനും അടുത്തമാസം മൂന്നിന് ഇവിടെ സർവേ നടത്താനും ധാരണയായി. ചർച്ചയിൽ എം.എം. വേലായുധൻ, അത്തോളി എസ്.െഎ കെ. രവീന്ദ്രൻ, പട്ടികജാതി േക്ഷമസമിതി ബാലുശ്ശേരി ഏരിയ സെക്രട്ടറി ഷാജി, എ.കെ. രാജൻ, വി.പി. മോഹനൻ, പി.എം. ബാബു, അഡ്വ. ഭരദ്വാജ്, കെ.പി. ദാസൻ എന്നിവർ പെങ്കടുത്തു. ആധാരവും അടിയാധാരവും കൈവശമുണ്ടായിട്ടും 2013-14 മുതൽ മൂന്ന് വർഷമായി കുടുംബങ്ങളുടെ ഭൂനികുതി സ്വീകരിക്കാതിരിക്കുകയാണ്. എന്നാൽ, 2013-14 വർഷം വരെ ഭൂനികുതി അത്തോളി വില്ലേജിൽ സ്വീകരിച്ചിട്ടുണ്ട്. 24 കുടുംബങ്ങളിൽ 13 കുടുംബങ്ങൾ പട്ടികജാതിക്കാരാണ്. നികുതി അടക്കാൻ സാധിക്കാത്തതുകാരണം മക്കളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വരെ ലഭിക്കുന്നില്ലെന്ന പരാതി ഇവർക്കുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.