കാഞ്ഞിരപ്പള്ളി (കോട്ടയം): ചിറക്കടവിൽ സ്‌കൂള്‍ ബസിനു മുകളിലേക്ക് വന്‍വാക മരങ്ങൾ കട പുഴകി. ബസിലുണ്ടായിരുന്ന 20 വിദ്യാർഥികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റോഡിന് കുറുകെ വാഹനത്തിെൻറ മുകളിലേക്ക് വീണ മരം വൈദ്യുതി ലൈനിലും സമീപത്തെ കെട്ടിടത്തിലും തങ്ങിനിന്നതാണ് വന്‍ അപകടം ഒഴിവാക്കിയത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ ചിറക്കടവ് മൂന്നാം മൈലിലായിരുന്നു നാടിനെ ഞെട്ടിച്ച അപകടം. സ്‌കൂളിലേക്ക് വിദ്യാർഥികളുമായി വരുന്നതിനിടെ ചിറക്കടവ് സെൻറ് ഇഫ്രേംസ് സ്‌കൂളിലെ ബസിെൻറ മുകളിലേക്കാണ് മരങ്ങൾ പതിച്ചത്. മഴക്കിടെ പാതയോരത്ത് അടുത്തടുത്ത് നിന്ന രണ്ട് വാകമരമാണ് കടപുഴകിയത്. 50, 40 ഇഞ്ച് വീതം വണ്ണമുള്ള മരങ്ങളാണ് അപകടം വിതച്ചത്. എല്‍.പി, യു.പി വിഭാഗങ്ങളിലെ ഇരുപതോളം വിദ്യാർഥികളായിരുന്നു ബസിലുണ്ടായിരുന്നത്. മരങ്ങള്‍ വീണ് ബസിെൻറ മുകള്‍വശം തകര്‍ന്നതോടെ വിദ്യാര്‍ഥികള്‍ ഭയചകിതരായി. ഓടിക്കൂടിയ നാട്ടുകാര്‍ വിദ്യാർഥികളെ ബസില്‍നിന്നിറക്കി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. സംഭവമറിഞ്ഞ് ഭീതിയിലായ രക്ഷിതാക്കളും നാട്ടുകാരും സ്ഥലത്തേക്ക് ഓടിയെത്തി. കുട്ടികളെ നേരില്‍ കണ്ട ശേഷമാണ് രക്ഷിതാക്കള്‍ക്ക് ആശ്വാസമായത്. പിന്നീട് ഫയര്‍ ഫോഴ്‌സ് എത്തിയാണ് മരം മുറിച്ചുനീക്കി ബസ് നീക്കം ചെയ്തത്. ഇവിടുത്തെ വൈദ്യുതി െലെൻ പൊട്ടിവീഴാതിരുന്നതും അപകടമൊഴിവാകാൻ കാരണമായി. കാഞ്ഞിരപ്പള്ളി തഹസില്‍ദാറും പൊന്‍കുന്നം പൊലീസും സ്ഥലത്തത്തി. റോഡിലെ വെള്ളക്കെട്ടാണ് മരങ്ങള്‍ കടപുഴകാന്‍ കാരണമായതെന്നും സമീപത്ത് മറ്റൊരു മരവും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും നാട്ടുകാര്‍ തഹസില്‍ദാറുടെ ശ്രദ്ധയിൽപെടുത്തി. ഇതേതുടര്‍ന്ന് തഹസില്‍ദാര്‍ ജോസ് ജോര്‍ജ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മരം മുറിച്ചു മാറ്റാനും വെള്ളക്കെട്ട് ഒഴിവാക്കാനും നിർദേശം നല്‍കി. ഇതേതുടർന്ന് അപകട ഭീഷണിയായി നിന്ന മരവും മുറിച്ചുമാറ്റി. മണ്ണുമാന്തി ഉപയോഗിച്ച് വെള്ളം ഒഴുകാൻ മാര്‍ഗവും ഉണ്ടാക്കി വെള്ളക്കെട്ടും ഒഴിവാക്കി. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഇവിടുത്തെ അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് കഴിഞ്ഞ ദിവസം കോട്ടയം ജില്ല കലക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ, നടപടിയൊന്നും എടുക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.