മരം വീണത് തിക്കോടി എഫ്.സി.െഎ ഗോഡൗണിനു സമീപം പയ്യോളി/നന്തിബസാർ: ദേശീയപാതയിൽ എഫ്.സി.െഎ ഗോഡൗണിനു മുൻവശം നിർത്തിയിട്ട ലോറിക്കു മുകളിൽ കൂറ്റൻ ഞാവൽ മരം വീണ് മണിക്കൂറുകളോളം വാഹന ഗതാഗതം മുടങ്ങി. ചെറിയ വാഹനങ്ങൾക്കുപോലും കടന്നു പോകാനാവാതെ നാലു മണിക്കൂേറാളം ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് മരം വീണത്. എഫ്.സി.െഎ ഗോഡൗണിൽനിന്ന് അരി കയറ്റാനായി ക്യൂവിലായിരുന്നു ലോറി. പയ്യോളി എസ്.െഎ സി.കെ. ബാബുരാജിെൻറ നേതൃത്വത്തിലുള്ള പൊലീസും അസിസ്റ്റൻറ് സ്റ്റേഷൻ ഒാഫിസർ ഒ.പി. അനന്തെൻറ നേതൃത്വത്തിൽ കൊയിലാണ്ടിയിൽനിന്ന് രണ്ടു യൂനിറ്റ് ഫയർഫോഴ്സ് സംഘവും എത്തി. മരച്ചില്ലകൾ മുറിച്ചുമാറ്റിയിട്ടും വാഹനങ്ങൾക്ക് കടന്നുപോകാനായില്ല. പിന്നീട് വടകരയിൽനിന്ന് ക്രെയിൻ കൊണ്ടുവന്നു ലോറിക്കു മുകളിൽനിന്ന് മരമുയർത്തിയതിനു ശേഷമാണ് മുറിച്ചുമാറ്റിയത്. അപ്പോഴേക്കും കൊല്ലം മുതൽ മൂരാട് പാലം വരെ വാഹനങ്ങൾ നിറഞ്ഞിരുന്നു. കണ്ണൂരിൽ നിന്നുള്ള വാഹനങ്ങൾ തിക്കോടി പഞ്ചായത്ത് ബസാറിൽനിന്ന് പുറക്കാട്, നന്തി ദേശീയപാത വഴി തിരിച്ചുവിട്ടു. കോഴിക്കോട് നിന്നുള്ളവ െകായിലാണ്ടിയിൽനിന്ന് വഴിതിരിച്ചു വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.