കോഴിക്കോട്: ഗോരക്ഷയുടെ പേരില്‍ രാജ്യത്തെ മുസ്ലിംകളെ ആസൂത്രിത വംശഹത്യക്ക് വിധേയരാക്കുന്ന സംഘ്പരിവാര്‍ ഭീകരതക്കെതിരെ പെരുന്നാള്‍ ദിനത്തില്‍ എസ്.ഐ.ഒ യുടെ പ്രതിഷേധം. ജില്ലയുടെ വിവിധഭാഗങ്ങളില്‍ പ്രതിഷേധകൂട്ടായ്മകള്‍ സംഘടിപ്പിച്ചു. ഡല്‍ഹിയില്‍ കഴിഞ്ഞദിവസം ട്രെയിനില്‍ വെച്ച് ബീഫ് കൈവശം വെച്ചെന്ന കാരണം പറഞ്ഞ് ഒരുകൂട്ടം പേര്‍ കൊലപ്പെടുത്തിയ ജുനൈദിെൻറ ജനാസ നമസ്കാരം ചേന്ദമംഗല്ലൂര്‍, കുറ്റ്യാടി, കുന്ദമംഗലം, കുറ്റിക്കാട്ടൂര്‍, മൂഴിക്കല്‍, ഫറോക്ക്, നാദാപുരം എന്നിവിടങ്ങളില്‍ സംഘടിപ്പിച്ചു. പെരുന്നാള്‍ നമസ്കാരാനന്തരം പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. 'ഈദ് വിത്ത് ജുനൈദ്' എന്ന ബാഡ്ജുകള്‍ ധരിച്ചായിരുന്നു എസ്.ഐ.ഒ പ്രവര്‍ത്തകര്‍ പെരുന്നാള്‍ നമസ്കാരത്തിനെത്തിയത്. സംസ്ഥാന സെക്രട്ടറിമാരായ റഹീം ചേന്ദമംഗല്ലൂര്‍, അഫീഫ് അഹമ്മദ്, റമീസ് വേളം, ജില്ല പ്രസിഡൻറ് നയീം ഗഫൂര്‍, അന്‍വര്‍ കോട്ടപ്പള്ളി, മുസ്ലിഹ് പെരിങ്ങളം, ലബീബ് കായക്കൊടി, വാഹിദ് കുന്ദമംഗലം എന്നിവര്‍ വിവിധപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.