ലഹരിക്കെതിരെ ബഹുമുഖ പദ്ധതി

കൊയിലാണ്ടി: ഗവ. മാപ്പിള ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ലഹരിക്കെതിരെ ബോധവത്കരണത്തി​െൻറ ഭാഗമായി ഒരു വര്‍ഷം നീളുന്ന ബഹുമുഖ പദ്ധതി 'ലഹരിക്കെതിരെ കൈ കോര്‍ക്കാം'- ആരംഭിച്ചു. കടലോരവീട് -സർവേ, ഓപണ്‍ കാന്‍വാസ്, ബോധവത്കരണ ക്ലാസ്, പോസ്റ്റര്‍ പ്രദര്‍ശനം, പോസ്റ്റർ രചന മത്സരം, സെമിനാറുകള്‍ തുടങ്ങിയവ ഇതി​െൻറ ഭാഗമായി നടക്കും. ഡിവൈ.എസ്.പി സി.ഡി. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. വി.പി. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി താലൂക്ക് ലഹരിവിരുദ്ധ കമ്മിറ്റി ചെയര്‍മാന്‍ എടത്തില്‍ രവി, ജയപ്രകാശ്, എൻ. മോളി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ മഞ്ജുള, വി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എ.വി. രാജീവ് കുമാര്‍ സ്വാഗതവും സി. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു. .................... kp1
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.