ച​ക്ലി​യാ​ർ സ​മു​ദാ​യ​ത്തി​ന് ഉ​ണ്ടാ​കു​ന്ന എ​ല്ലാ ക​ഷ്​​ട​ന​ഷ്​​ട​ങ്ങ​ൾ​ക്കും ഉ​ത്ത​ര​വാ​ദി സ​ർ​ക്കാ​ർ - പി. ​രാ​മ​ഭ​ദ്ര​ൻ

കൊല്ലം: പാലക്കാട് ഗോവിന്ദാപുരത്തുള്ള ചക്ലിയാർ സമുദായക്കാരെ അക്രമിച്ചവരെ സംരക്ഷിക്കുന്ന നിലപാട് മനുഷ്യത്വഹീനമാണെന്ന് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ. അയിത്തവും ജാതീയ വിവേചനവും ഇപ്പോഴും െവച്ചുവാഴിക്കുന്നത് ഇടതുപക്ഷ സർക്കാറിന് ഭൂഷണമല്ല. കോളനിയിലെ പട്ടികജാതിക്കാരുടെ അവസ്ഥ പഠിച്ച് നടപടി സ്വീകരിക്കാൻ സംസ്ഥാന പട്ടികജാതി കമീഷൻ കോളനി സന്ദർശിച്ചതി​െൻറ തൊട്ടടുത്ത ദിവസമാണ് കൈയേറ്റം. നിരന്തരം ജാതീയവും വംശീയവുമായി ആക്ഷേപിക്കുകയും കായബലവും സമ്പത്തും സ്വാധീനവും ഉപയോഗിച്ച് അടിച്ചമർത്തുകയും െചയ്യുേമ്പാൾ പട്ടികജാതി കമീഷൻ ഉൾെപ്പടെ നോക്കുകുത്തിയാകുന്നു. ഈ സ്ഥിതിവിശേഷത്തിന് മാറ്റമുണ്ടായില്ലെങ്കിൽ ചക്ലിയാർ സമുദായത്തിന് ഉണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും സർക്കാറും ജില്ല ഭരണകൂടവുമായിരിക്കും ഉത്തരവാദികളെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.