ബീച്ചിലെ സംഘർഷം അഞ്ഞൂറോളം പേർക്കെതി​െ​ര കേസ്​; 30 ബൈക്ക്​ കസ്​റ്റഡിയിൽ

കോഴിക്കോട്: ബീച്ച് റോഡിൽ പടക്കംപൊട്ടിച്ചതിനെെചാല്ലി പൊലീസുമായുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേർക്കെതിെര കേസെടുത്തു. ഞായറാഴ്ച അർധരാത്രി യുവാക്കൾ കോർപറേഷൻ ഒാഫിസി​െൻറ മുൻഭാഗത്ത് പടക്കംപൊട്ടിക്കുകയായിരുന്നു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് തടയാനെത്തിയതോടെ ചിലർ ബൈക്കുകൾ റോഡിൽ നിർത്തി ഗതാഗത തടസ്സം സൃഷ്ടിച്ചു. ഇതോടെ പൊലീസും യുവാക്കളും തമ്മിലുണ്ടായ വാക്തർക്കം സംഘർഷത്തിൽ കലാശിച്ചു. കൂടുതൽ പൊലീസെത്തി ലാത്തിവീശിയതോടെ പൊലീസിനുനേരെ കല്ലേറും ഉണ്ടായി. സംഘർഷത്തിൽ മൂന്നുപൊലീസുകാർക്ക് പരിക്കേറ്റു. എ.ആർ ക്യാമ്പിലെ ടി. അരുൺ (29), വി.വി. വിജേഷ് (30), കെ. രഗീഷ് (33) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരും ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 11 പേെര റിമാൻഡ് ചെയ്തിട്ടുണ്ട്. ഫറോക്ക് സ്വദേശികളായ നിഷാദ് (22), ഷഹബാസ് (19), ഷെബീബ് (21), ഫായിസ് (21), കിണാശ്ശേരിയിലെ മുഹമ്മദ് (20), മാത്രയിലെ സൽമാൻ ഹാരിസ് (19), സിവിൽ സ്റ്റേഷനടുത്തെ ഷഹദ് (22), കൊളത്തറയിലെ മുഹമ്മദ് റിഷാൻ (20), മാങ്കാവിലെ മുഹമ്മദ് റംഷാൻ (20), നിദാൽ (19) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. അന്യായമായി സംഘം ചേരുക, പൊലീസി​െൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തുക, പൊലീസുകാരെ ആക്രമിക്കുക തുടങ്ങിയ കുറ്റമാണ് ഇവർക്കെതിെര ചുമത്തിയത്. സംഘർഷത്തിനുപിന്നാലെ മുപ്പതോളം ബൈക്കുകൾ പൊലീസ് കസ്റ്റഡിയിലടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ബൈക്കുകളുടെ ഉടമസ്ഥരുടെ വിവരകൾ ശേഖരിച്ചശേഷം ഇവ കോടതിയിൽ ഹാജരാക്കുകയാണ് ചെയ്യുകയെന്ന് കേസന്വേഷിക്കുന്ന ടൗൺ എസ്.െഎ പി. മുരളീധരൻ പറഞ്ഞു. അതേസമയം, രമ്യമായി പരിഹരിക്കാവുന്ന പ്രശ്നം പൊലീസി​െൻറ സമീപനം കാരണമാണ് സംഘർഷത്തിൽ കലാശിച്ചെതന്ന് വിമർശനമുയർന്നിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത ബൈക്കുകളിൽ പലതും സംഘർഷവുമായി യാതൊരു ബന്ധവുമില്ലാത്തവരുടേതാണെന്നും ഇക്കൂട്ടർ പറയുന്നു. സംഘർഷത്തിനുപിന്നാലെ ബീച്ചിലേക്ക് ബൈക്കുകൾ കടത്തിവിടുന്നതിന് കടുത്ത നിയന്ത്രണമാണ് പൊലീസ് ഏർപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.